എ.അബ്ദുൽകലത്തീഫ്
തിരുവനന്തപുരം:തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയം കൈവരിച്ചു എന്ന് പറയുന്ന LDF , യഥാർത്ഥ കണക്കുകൾ വെച്ച് പരിശോധിക്കുമ്പോൾ ഇപ്പോൾ പറയുന്ന വിജയം മാധ്യമങ്ങളും LDF സോഷ്യൽ മീഡിയകളും പ്രചരിപ്പിക്കുന്ന മിഥ്യകളാണെന്ന് മനസ്സിലാകും.
UDF ലെ രണ്ട് ജനസ്വാധീനമുള്ള കക്ഷികൾ (ജോസ് മാണിയുടെ കേരള കോൺഗ്രസ്സും വീരേന്ദ്രകുമാറിന്റെ LJD യും) LDF പക്ഷഞ്ഞേക്ക് വന്നതിന് ശേഷം നടക്കുന്ന പ്രഥമ തെരഞ്ഞെടുപ്പാണിത്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം (20/19) കൈവരിക്കുമ്പോൾ ഇവർ UDF പക്ഷത്താണ്.
3 ജില്ലകളിലും (കോട്ടയം, പത്തനംതിട്ട, ഇടുക്കി) കുടിയേറ്റ മേഖലകളിലും വ്യക്തമായ സ്വാധീനമുള്ള പാർട്ടിയാണ് മാണി കോൺഗ്രസ്സ്. വയനാട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്വാധീനമുള്ള പാർട്ടിയാണ് LJD .
ഈ പാർട്ടികൾ ഒപ്പം കൂടിയിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ (2015 ൽ ) നേടിയ വിജയം പോലും നേടാൻ LDF ന് കഴിഞ്ഞിട്ടില്ല.
വ്യക്തമായ കണക്കുകൾ നോക്കുക.
ഗ്രാമ പഞ്ചായത്തുകൾ:
➖➖➖➖➖➖➖➖
2015 ൽ LDF 551 UDF 362
2020 ൽ LDF 514 UDF 375
➖➖➖➖➖➖➖➖
മുനിസിപ്പാലിറ്റികൾ :
2015 ൽ LDF 42 UDF 40
2020 ൽ LDF 35 UDF 45
➖➖➖➖➖➖➖➖
കോർപ്പറേഷനുകൾ:
2015 ൽ LDF 4 UDF 2
2020 ൽ LDF 5 UDF 1
(ഇതിൽ കൊച്ചി, തൃശൂർ കോർപ്പറേഷനുകളിൽ UDF ഉം LDF ഉം ഒപ്പത്തിനൊപ്പമാണ്. ഭരിക്കണമെങ്കിൽ വിമതരുടെ പിന്തുണ തേടണം.)
➖➖➖➖➖➖➖➖
ജില്ലാ പഞ്ചായത്തുകൾ:
2015 ൽ LDF 7 UDF 7
2020 ൽ LDF 11 UDF 3
(മാണി കോൺഗ്രസ്സിന്റെ സഹകരണത്തോടെ നേടിയ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ് LDF ന് ലഭിച്ചത്. കാസർകോഡ് 1 സീറ്റിന്റെ ഭൂരിപക്ഷത്തിൽ LDF പിടിച്ചെടുത്തു
➖➖➖➖➖➖➖➖
ബ്ലാക്ക് പഞ്ചായത്തുകൾ:
2015 ൽ LDF 88, UDF 63
2020 ൽ LDF 108 UDF 44
(ഇതിൽ മാണി കോൺഗ്രസ്സിന്റെ കോട്ടയത്തും ഇടുക്കിയിലും ഉള്ള ബ്ലോക്കുകൾ കൂടി ഉൾപ്പെടും )
➖➖➖➖➖➖➖➖
മാണി കേരള കോൺഗ്രസ്സും LJD യും LDF ൽ വന്നിട്ടും ഗ്രാമ പഞ്ചായത്തുകളിൽ UDF ന് മുന്നേറ്റമാണ് 2015 നേക്കാൾ ഉണ്ടാക്കാൻ കഴിഞ്ഞത്. (362 ൽ നിന്ന് 375 ലേക് -13 എണ്ണം വർദ്ധിച്ചു.)
LDF 551 ൽ നിന്ന് 514 ആയി കുറഞ്ഞു. ( കുറഞ്ഞത് 37 പഞ്ചായത്തുകൾ)
മുനിസിപാലിറ്റിയിലും പുതിയ കക്ഷികൾ LDF ലേക്ക് വന്നിട്ടും 2015 ൽ LDF ന് കിട്ടിയ 42 ൽ നിന്ന് 35 ആയി കുറയുകയാണുണ്ടായത്. ( കുറഞ്ഞത് 7 മുനിസിപ്പാലിറ്റികൾ)
UDF 40 ൽ നിന്ന് 45 ആയി ഉയർന്നു.
LDF ലേക്ക് വന്ന പുതിയ കക്ഷികളുടെ ചങ്ങാത്തം വഴി ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിൽ മാത്രമാണ് LDF ന് അൽപമെങ്കിലും നേട്ടമുണ്ടാക്കാനായത്.
UDF ന് ഈ രണ്ട് മേഖലകളിലും കൂടി നേട്ടമുണ്ടാക്കാൻ കഴിയാതിരുന്നതിന് പല കാരണങ്ങളുമുണ്ട്.
പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ഉയർന്ന് വരുന്ന ഗ്രൂപ്പ് പോര് ആണ് പ്രധാനം.
വിമതരുടെ ശല്യം ഏറ്റവും കൂടുതൽ UDF ലാണ് ഉണ്ടായിരുന്നത്.
നേതാക്കളുടെ പരസ്പര വിരുദ്ധമായ പ്രസ്ഥാവനകൾ അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി.
ഈ സാഹചര്യങ്ങളൊക്കെ ഉണ്ടായിട്ടും UDF ന്റെ വിജയം തിളക്കമാർന്നതാണ്.
പക്ഷെ മാധ്യമങ്ങളും മറ്റും ഈ വസ്തുതകൾ മറച്ച് വെച്ച് LDF ന്റെ ഇല്ലാത്ത വിജയം ആഘോഷിക്കുന്ന തിരക്കിലാണ്.