ചാത്തമംഗലം: രാജീവ്ഗാന്ധി നടപ്പിലാക്കിയ പഞ്ചായത്ത് രാജ് നിയമത്തിന്റെ ഭാഗമായ അധികാര വികേന്ദ്രീകരണത്തിലൂടെ ത്രിതല പഞ്ചായത്തുകൾക്ക് കൈവന്ന സ്വതന്ത്രാധികാരങ്ങൾക്ക് മേൽ കത്തിവെക്കുന്ന നടപടികളാണ് ഇടതു സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ചാത്തമംഗലം ഡിവിഷൻ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഖദീജ കരീമിന്റെ തെരഞ്ഞെടുപ്പ് പ്രചരണോത്ഘാടനം ചാത്തങ്കാവിൽ വെച്ചു നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് രാജ് നിയമം നടപ്പാക്കിയതിലൂടെ ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള മുപ്പതോളം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന അധികാര കേന്ദ്രമായി ത്രിതല പഞ്ചായത്തുകൾ മാറിയിരുന്നതായും യു സി രാമൻ ഓർമിപ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് മദ്യഷോപ്പുകൾക്ക് ലൈസൻസ് കൊടുക്കുവാനടക്കം അധികാരം പഞ്ചായത്ത് ഭരണസമിതിക്ക് നൽകിയിരുന്നതായും പിണറായി സർക്കാർ അത് എടുത്തു മാറ്റിയെന്നും യു സി രാമൻ കുറ്റപ്പെടുത്തി.
MP കേളുക്കുട്ടി അധ്യക്ഷതവഹിച്ചു. കാലിദ് കിളിമുണ്ട,
എം കെ ബഷീർ,
പി .സി .എ .കരീം,
എ. ടി. ബഷീർ,
കെ പി കോയ ,
ടികെ.സീനത്ത്,
എ പി സഫിയ,
ബാബുമോൻ ,
കോയ ചാത്തൻകാവ്, മൊയ്തീൻ മുറിയനാൽ, അഹമ്മദ് പൈങ്ങോട്ടുപുറം ,
ഹംസ ഹാജി ,
om നൗഷാദ് ,
ഹബീബ് ചെറുപ്പ, ഷാക്കിർ പാറയിൽ, ഉണ്ണി ചാത്തൻകാവ്,
ഷൗക്കത്ത്,
സനൂഫ് ചാത്തങ്കാവ് എന്നിവർ സംസാരിച്ചു