കുന്ദമംഗലം: ഈ വരുന്ന ത്രിതല തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 20 ൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഷംസാദ പാറ്റയിൽ തൻ്റെ കന്നി മത്സരത്തിലൂടെ വാർഡിലെ ബഹു ഭൂരിഭാഗം വോട്ടർമാരുടെയും സ്നേഹാദരവ് പിടിച്ചുപറ്റി മുന്നേറുകയാണ് വാർഡ് 20 ലെ വനിതാ ലീഗ് സിക്രട്ടറി കൂടിയായ ഷംസാദ കുടുംബശ്രീ, അയൽക്കൂട്ടം, ആരോഗ്യ പ്രവർത്തന മേഖലയിലും തൻ്റെ തായ വ്യക്തിമുദ്ര പതിപ്പിച്ച സംഘാടകയാണ് പുക്കോയ തങ്ങൾ പാലിയേറ്റീവ് വനിത വളണ്ടിയർ കുടിയായ ഷംസാദ കാരന്തൂരിലെ പാറ്റേൺ വോളിബോൾ കോച്ചിംഗ് സെൻ്ററിൻ്റെ മെമ്പർ കൂടിയായ ഇവർ ഇവിടെ കോച്ചിംഗിനായി ദൂര സ്ഥലത്ത് നിന്നും എത്തി ചേരുന്ന കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്ന ബെറ്റർ ഓഫ് മദറുമാണ് .തൻ്റെ വാർഡിലെ മുൻ മെമ്പർക്ക് വാർഡിലെ വികസനത്തിനൊപ്പം നിൽക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടി ചിഹ്നം പണയം വെച്ച് സ്വതന്ത്ര ചിഹ്നത്തിൽ സ്ഥിരമായി മത്സരിക്കുന്നതിലുള്ള പ്രതിഷേധവും ഇത്തവണ വാർഡിലെ മറ്റ് സഖാക്കൾക്ക് സീറ്റ് നൽകാതേ ഇയാളുടെ ഭാര്യയെ നിറുത്തി മത്സരിപ്പിക്കുന്നതിലും ഇവർക്കിടയിൽ ഭിന്നിപ്പ് മറ നീക്കി പുറത്ത് വന്നതും ഇത്തവണ ഷംസാദക്ക് അനുകൂലമാകും. കക്ഷിരാഷ്ടീയ ജാതി മത ഭേദമനാ എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടി പിടിച്ച് വാർഡിൻ്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നു ഷം സാദപറഞ്ഞു കോഴിക്കോട് കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവറായ നജീബ് പാറ്റയിൽ ആണ് ഭർത്താവ് ഇദേദഹം കോഴിക്കോട് ഡിപ്പോയിലെ KSTE0 (STU) പ്രസിഡൻ്റ് കൂടിയാണ് മക്കൾ: മുഹമ്മദ് നിഹാദ്, മുഹമ്മദ് നിജാദ്