കോഴിക്കോട്: വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിൽ വിളറിപൂണ്ട സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ നടത്തുന്ന ജൽപനങ്ങൾ അഭിസാരികയുടെ ചാരിത്രപ്രസംഗമായിട്ടേ പൊതു സമൂഹം വിലയിരുത്തുകയുള്ളൂവെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. താത്തൂരിൽ നടന്ന UDF കുടുംബയോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
നാളിത് വരെയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി വിജയിച്ച മാർക്സിസ്റ്റ് പാർട്ടിയും ഇടതുമുന്നണിയും അവർ വാങ്ങിയ വോട്ടുകളാദ്യം തിരിച്ച് കൊടുത്തിട്ട് മതി ആരോപണങ്ങളെന്നും യു സി രാമൻ പറഞ്ഞു. തങ്ങളുടേതാവുമ്പോൾ പൊൻകുഞ്ഞ്, മറ്റുള്ളവരുടേതാവുമ്പോൾ തീവ്രവാദിയെന്ന നയമൊന്നും സംസ്കാര സമ്പന്നമായ നാട്ടിൽ വിലപ്പോവില്ലെന്നോർക്കണമെന്നും യു സി രാമൻ ഓർമിപ്പിച്ചു.
തരാതരം പോലെ ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും നാല് വോട്ടിന് വേണ്ടി പരിപോഷിപ്പിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും അതിന്റെ പ്രതിഫലനമാണ് ഇന്ന് കേരളത്തിന്റെ ദുര്യോഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
VK അബ്ദുല്ല അധ്യക്ഷത വഹിച്ചു
എൻ.എം.ഹസ്സയിൻ ,
അഹമ്മതുകുട്ടി അരയങ്കോട്,
റഈസുദ്ദീൻ ,
റഫീഖ്,
ഉമ്മർ വെള്ളലശ്ശേരി,
റാഫി,
സുരേന്ദ്രൻ
നിഥീഷ് നങ്ങാലത്ത് ,
എം.പി. റസാക്ക്,
പി.അബ്ദുൾ കരീം എന്നിവർ സംസാരിച്ചു