ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം ഉടൻ.
വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതി നിയമ നിർമാണത്തിന് മുന്നോടിയായുള്ള നടപടി തുടങ്ങി.
സമിതി നിയമനിർമാണത്തിന് പരിഗണിക്കുന്ന 21 വിഷയങ്ങളിൽ ആദ്യത്തെതാണ്, ഓൺലൈൻ മാധ്യമങ്ങളിലെ അസത്യ, വിദ്വേഷ, സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്ക് എതിരെയുള്ള നിയമ നിർമാണം.ഇതിനു പുറമേ സാമൂഹ്യമാധ്യമങ്ങളിലെ വ്യക്തിഹത്യാ, വിദ്വേഷ പരാമർശങ്ങൾക്ക് എതിരെയും നിയമമുണ്ടാകും.
ശശിതരൂർ ആണ് വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതി അധ്യക്ഷൻ. മാത്രമല്ല, ടെലിവിഷൻ ചാനലുകളുടെ അനാരോഗ്യ പ്രവണതയും സമിതി വിലയിരുത്തും