കോഴിക്കോട്: ചക്കുംകടവ് സ്വദേശി കുതിരക്കുന്നു എന്ന അന്നന്ന് (50)നെ കോഴിക്കോട് ബീച്ചിൽ കൊല്ലപെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കൊടുവള്ളി വാവാട് മൊട്ടോമ്മൽ സിറാജുദ്ധീൻ തങ്ങൾ (29) ന് കോഴിക്കോട് അഞ്ചാം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.2018 ഫെബ്രുവരി 22നാണ് കൊലപാതകം.സിറാജുദ്ധീൻ തങ്ങളെ കൂട്ടതേ അമീർ എന്ന ആളും ഈ കേസിൽ കൂട്ടുപ്രതിയാണ്.പ്രതിക്കെതിരെ മതിയായ തെളിവ് ഹാജരാക്കാൻ കേസന്വേഷണം നടത്തിയിരുന്ന കോഴിക്കോട് ക്രൈംബ്രാഞ്ച് ടീമിന് സാധിച്ചില്ലാ എന്ന് ചൂണ്ടി കാട്ടിയാണ് ജാമ്യം നൽകിയത് പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് എം.മുസ്തഫ ഹാജരായി