കുന്ദമംഗലം: കൂടുതല്‍ ചര്‍ച്ചകളോ വിശകലനങ്ങളോ ഇല്ലാതെ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് കെ.എ. ടി.എഫ് കുന്ദമംഗലം ഉപജില്ല ഓണ്‍ലൈന്‍ കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തെ നിരസിക്കുകയും അധികാര കേന്ദ്രീകരണത്തിന് ഇടയാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ നയം കോവിഡിന്റെ മറവില്‍ അടിച്ചേല്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇത് ദുരുദ്ദേശ്യപരവും സംഘ്പരിവാര്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ്. ഒരു തയ്യാറെടുപ്പുമില്ലാതെ ഏകപക്ഷീയമായി നിയമം അംഗീകരിച്ചത് രാജ്യത്തെ വിദ്യാഭ്യാസ പുരോഗതിയെ ഹനിക്കുന്നതാണെന്നും കൗൺസിൽ വിലയിരുത്തി.
ഉപജില്ല പ്രസിഡണ്ട് ഇ.അബ്ദുൽ അസീസ് അധ്യക്ഷനായി. റവന്യൂ ജില്ല ജനറൽ സെക്രട്ടറി നൗഷാദ് കോപ്പിലാൻ ഉദ്ഘാടനവും വനിത വിംഗ് സംസ്ഥാന ട്രഷറർ സീനത്ത് .ബി കെ മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു.വിദ്യാഭ്യാസ ജില്ല ജനറൽ സെക്രട്ടറി ഹംസ ഇളയൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ജാഫർ കിഴക്കോത്ത്, കെ.ടി.മുജീബുദ്ദീൻ, പി.അബ്ദുൽ ബഷീർ, എം.കെ.അബ്ദു റസാഖ്, മുഹമ്മദ് യാസീൻ നിസാമി, കെ.എം.എ .റഹ്മാൻ, പി.പി. ആമിന ടീച്ചർ, അബൂബക്കർ നിസാമി, ആരിഫ് പാലത്ത്, വി.അഫ്സത്ത് സംസാരിച്ചു.ഉപ ജില്ല ജനറൽ സെക്രട്ടറി അഷ്റഫ്.എ.സി സ്വാഗതവും ട്രഷറർ മുഹമ്മദലി പോലൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:ഇ.അബ്ദുൽ അസീസ് (പ്രസിഡണ്ട്) മുഹമ്മദ് യാസീൻ നിസാമി, കെ.എം.എ.റഹ്മാൻ, അബ്ദുൽ ജലീൽ.കെ (വൈസ് പ്രസിഡണ്ട് മാർ) അഷ്റഫ് .എ.സി (ജനറൽ സെക്രട്ടറി) ഷംസുദ്ദീൻ എളേറ്റിൽ, സിറാജുദ്ദീൻ മലയമ്മ, ഇൻസാഫ്.എം.എം (ജോ.സെക്രട്ടറിമാർ) മുഹമ്മദലി പോലൂർ (ട്രഷറർ) എം.കെ.അബ്ദുറസാഖ് (IT കോഡിനേറ്റർ) പി.പി.ആമിന ടീച്ചർ,നജ്മ കാരന്തൂർ ( വനിത വിംഗ് )മുഹമ്മദ് യാസീൻ നിസാമി(അലിഫ് കോഡിനേറ്റർ)അബ്ദു റസാഖ് ചെറൂപ്പ (ഓഡിറ്റർ)ആരിഫ് പാലത്ത് (കലാ വിംഗ് കൺവീനർ)മുഹമ്മദലി പോലൂർ(സർവീസ് വിംഗ് കൺവീനർ )ഡോ. അബൂബക്കർ നിസാമി (അക്കാദമിക് വിംഗ് കൺവീനർ) എന്നിവരേയും തിരഞ്ഞെടുത്തു.