കുന്ദമംഗലം : ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് ജനകീയ പങ്കാളിത്തം ഉറപ്പാക്കി ആരോഗ്യമേഖലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതിയാണ് കിരണം. വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെയും ജീവിത ശൈലീ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിനായി പ്രയോജനപ്പെട്ട കിരണം കൈപ്പുസ്തകം എം.കെ. രാഘവൻ എം പി പ്രകാശനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി.കോയ സ്ഥിരം സമിതി അധ്യക്ഷരായ അസ് ബിജ സക്കീർ , എം.ആസിഫ റഷീദ്, ടി.കെ.ഹിതേഷ് കുമാർ മെഡിക്കൽ ഓഫീസർ ഡോ. ഹസീന കരീം, ഹെൽത്ത് ഇൻസ്പക്ടർ സി.പി. സുരേഷ് ബാബു പ്രസംഗിച്ചു.