കൊടിയത്തൂർ:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം : സാധ്യതയും പരിമിതിയും എന്ന വിഷയത്തിൽ വെബിനാർ നടത്തി .പ്രസിദ്ധ സാഹിത്യകാരൻ കെ .പി .രാമനുണ്ണി ഉത്ഘാടനം ചെയ്തു .കൾച്ചറൽ സെന്റർ പ്രസിഡന്റ് സി .പി .ചെറിയ മുഹമ്മദ് മോഡറേറ്ററായ പരിപാടിയിൽ ബഷീർ പെരുമണ്ണ വിഷയമവതരിപ്പിച്ചു .ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി .സുരേഷ് ബാബു മുഖ്യാതിഥി ആയി .
കെ .വി .അബ്ദുസ്സലാം മാസ്റ്റർ ,ബി .ഷെറീന ടീച്ചർ ,പി .സി .അബൂബക്കർ മാസ്റ്റർ ,പി .പി .റഷീദലി മാസ്റ്റർ ,എം പി .റോബിൻ ഇബ്രാഹിം ,പി .പി .മുഹമ്മദ് വയനാട് ,വി .അബ്ദുറഷീദ് ,ജസീൽ മുഹമ്മദ് എന്നിവർ വിഷയ സംബന്ധമായി പ്രതികരിച്ചു .വിദ്യാർത്ഥി പ്രതിനിധികളായി കൊടിയത്തൂർ ജി യു പി സ്കൂളിലെ ഹയ ഹാറൂൺ ,പി ടി എം ഹയർ സെക്കണ്ടറിയിലെ ഷെഫിൻ അബൂബക്കർ ,പെരിങ്ങൊളം ഹയർ സെക്കണ്ടറിയിലെ അമീൻ അക്തർ എന്നിവർ പങ്കെടുത്തു .കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി സി അബ്ദുന്നാസർ ,ലൈബ്രറി സെക്രട്ടറി പി .അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു .