ഖാലിദ് കിളി മുണ്ട
കോവിഢ് നിയന്ത്രണം സർക്കാരുകളുടെ മാത്രം ചുമതലയല്ല.ജനങ്ങളുടെ പരിപൂർണ്ണ സഹകരണം നിയന്ത്രണങ്ങൾ പാലിക്കുന്ന കാര്യത്തിൽ ഉണ്ടായെ പറ്റൂ. ലോക്ക് ഡൗൺ കൊണ്ടു് മാത്രം നിയന്ത്രിക്കാൻ പറ്റുന്നതല്ല എന്ന തിരിച്ചറിവാണ് ലോക് ഡൗണിൽ നിന്നും പതിയെ പിന്നോക്കം പോകാൻ സർ ക്കാ രി നെ പ്രേരിപ്പിച്ചത്. .ഇന്ന് നിരവധി മേഖലകൾക്ക് ഒരോ ദിവസവും സർക്കാർ ഇളവ് നൽകി കൊണ്ടിരിക്കയാണ്. അവസാനമായി സിനിമാ തിയറ്ററുകൾ, ജിം, തുടങ്ങി പല രംഗത്തും ജനങ്ങൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം പ്രഖ്യാപിക്കാൻ പോവുന്നു എന്നാൽ മനുഷ്യന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ചടങ്ങാണ് വിവാഹം. കോവിഡു് നിയന്ത്രണങ്ങൾക്കു് വിധേയമായി നൂറ് പേർ പങ്കെടുക്കുന്ന ഒരു വിവാഹ ചടങ്ങു് പോലും നടത്താൻ നിയമം അനുവദിക്കുന്നില്ല. ഇതു മുലം ജനങ്ങളും, കല്ല്യാണമണ്ഡപങ്ങൾ നടത്തുന്നവർ, ഈ മേഖലയുമായി ബന്ധപ്പെട്ടു് പ്രവർത്തിച്ച് ഉപജീവനം നടത്തുന്നവർ എല്ലാം വളരെ പ്രയാസത്തിലാണ്. അതു കൊണ്ടു് കല്യാണമണ്ഡപങ്ങളിലും, ഓഡിറ്റോറിയങ്ങളിലും കോവിഡു് മാനദണ്ഡങ്ങൾ പാലിച്ച് സാധാരണ വിവാഹങ്ങൾ നടത്തുന്നതിന് അനുമതി നൽകാൻ സർക്കാർ മുന്നോട്ട് വരണം. അതു് ജനങ്ങൾക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഏറെ ആശ്വാസം നൽകുന്ന തീരുമാനമായിരിക്കും