കുന്ദമംഗലം, സാമ്പത്തിക തകർച്ച കാരണം പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖലയെ സംരക്ഷിക്കുവാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കോഴിക്കോട് ജില്ലാ റീ ട്ടെ യിൽ ഫുട് വേർ. അസോസിയേഷൻ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന വ്യാപാരികളും, അവരെ ആശ്രയിച്ച് കടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ഉൾപ്പെടെ നിലവിലെ പ്രത്രേക സാഹചര്യത്തിൽ ഏറെ പ്രയാസപ്പെട്ടാണ് മുന്നോട്ട് നീങ്ങുന്നത്, പുതുതായി ആരംഭിച്ച കേരള ബാങ്ക് മുഖേനെ കുറഞ്ഞ പലിശ നിരക്കിൽ ലോണുകളും മറ്റും അനുവദിച്ച് പെരുന്നാളും, ഓണവും അടുത്തെത്തിയ ഇ സമയത്ത് വ്യാപാര മേഖലയെ പഴയ രൂപത്തിലേക്കെത്തിക്കാൻ സർക്കാർ ശ്രമിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ വെച്ച് ആദ്യത്തെ ജില്ലാ കമ്മറ്റി രൂപവത്ക്കരിച്ചു. മുഹമ്മദലി താമരശ്ശേരി ( പ്ര. സി), ഹരി കൃഷ്ണൻ കുന്ദമംഗലം (ജന. സെക്ര) നഹീം ബാലുശ്ശേരി (ട്രഷറർ)
മൊറയാസ് കോഴിക്കോട്
സാക്കിർ മൂഴിക്കൽ
സുഹൈൽ വടകര
സാജിർ കുറ്റ്യാടി (വൈ പ്രസി) റുൻഷാദ് അലി കോഴിക്കോട് ജലീൽ കൊയിലാണ്ടി, അഷ്‌റഫ് ബേപ്പൂർ, മുഹമ്മദ് പേരാമ്പ്ര ( സെ .ക്ര)
പ്രസന്നൻ ചെങ്ങോട്ടുകാവ് കൊയിലാണ്ടി, അബ്ദുൾസലാം കോഴിക്കോട് (രക്ഷാധികാരികൾ)
ഫോട്ടോ ഒന്ന് മുഹമ്മദലി,
(2) ഹരികൃഷ്ണൻ