വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിക്കും. കേന്ദ്ര നിര്‍ദേശം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി പറഞ്ഞു.
ആരെങ്കിലും ഒരാള്‍ കൊവിഡ് പോസിറ്റീവായി യാത്ര ചെയ്യുന്നുണ്ടെങ്കില്‍ യാത്രക്കാരില്‍ കൂടുതല്‍ ആളുകള്‍ക്ക് അത് പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് പരിശോധന വേണമെന്ന് പറയുന്നത്. പ്രധാനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. അതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.
ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇന്നുവരെ കൊവിഡ് സമൂഹ വ്യാപനം തടഞ്ഞുനിര്‍ത്താനായിട്ടുണ്ട്. പക്ഷേ ധാരാളം ആളുകള്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സാമൂഹ്യ വ്യാപനത്തിനുള്ള ഒരു സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.