കോഴിക്കോട്
പാരമ്പര്യ കളരി മർമ്മ നാട്ടു വൈദ്യ ചികിത്സകരുടെ സ്ഥാപനങ്ങൾക്ക് കോവിഡ് കാലത്തെ വാടക ഒഴിവാക്കി കൊടുക്കാൻ നടപടി ഉണ്ടാകണമെന്നു
എസ് ടി യു ദേശീയ പ്രസിഡണ്ടും പി.കെ.എം.എൻ.വി.എഫ് സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ.എം . റഹ്മത്തുള്ളയും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.സി.അബൂബക്കറും സംസ്ഥാന സർക്കാരിനോട് ആവശ്വപ്പെട്ടു. ജനങ്ങൾക്ക് ഏറ്റവും ചെലവ് കുറഞ്ഞതും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതുമായ ഈ ചികിത്സാരീതിയെ സംരക്ഷിക്കേണ്ടത് നാടിൻ്റെ പൊതു ആവശ്യമാണ്. ജന സംമ്പർക്കത്തോടെയും ശാരീരിക സ്പർശനത്തോടെയും മാത്രം ചെയ്യുന്ന ചികിത്സ രീതിയാണ് കളരി മർമ്മ നാട്ട് വൈദ്യ ചികിത്സയ്ക്കുള്ളത്. കൊവിഡ് കാലമായതിനാൽ ശാരീരിക സ്പർശനത്തോടെയുള്ള ഉഴിച്ചിൽ തുടങ്ങിയ ചികിൽ സക്ക് വരാൻ ആളുകൾക്ക് നിയന്ത്രണങ്ങളും പ്രയാസങ്ങളും ഉണ്ട്. അതിനാൽ ഈ സ്ഥാപനങ്ങളുടെ നടത്തിപ്പ് തന്നെ വളരെ ദുഷ്കരമായിരിക്കുകയാണ്.ഈ രംഗത്തെ ചികിത്സകരും അനു ബന്ധ തൊഴിലാളികളും ഇത് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. ഈ സ്ഥാപനങ്ങൾക്ക് കോവിഡ് നിയന്ത്രണ കാലത്തേക്കുള്ള ബിൽഡിംങ്ങ് വാടക പൂർണ്ണമായും ഒഴിവാക്കിത്തരു
വാൻ ബിൽഡിംങ്ങ് ഓണർമാർ തയാറാകണമെന്നും അതിനുള്ള നടപടിയും നിർദ്ദേശവും സർക്കാർ ഭാഗത്ത് നിന്നു ഉണ്ടാകണമെന്നും .മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ പാരമ്പര്യ വൈദ്യ ഫെഡറേഷൻ (എസ് ടി യു )ആവശ്യപ്പെട്ടു.