കുന്ദമംഗലം: ഇക്കയിഞ്ഞ ദിവസം മാക്കൂട്ടം ന്യൂസ് ഓൺലൈൻ വാർത്താ ചാനൽ പുറത്ത് വിട്ട കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 18 ൽ വൈദ്യുതി ഇല്ലാത്ത വീട്ടിലേക്ക് വൈദ്യുതി കണക്ഷൻതുക അടയ്ക്കാനും പഠിക്കുന്ന മകൾക്ക് ഒരു ടിവിയും ലഭിക്കാൻ ഉദാരമതികളുടെ സഹായം തേടിയുള്ള വാർത്ത ഫലം കണ്ടു. വൈദ്യുതി ലഭിക്കാൻ ആവശ്യമായ തുക കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനുഷ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും പൊതുപ്രവർത്തകനുമായ ജോൺ സി.സി ബാഗ്ളൂർ ക്ലാസ് മീറ്റ് ഗ്രൂപ്പ് ട്രസ്റ്റ് 93 സംഘടനയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് അവർ വഹിക്കുകയും പടനത്തിന് ആവശ്യമായ സോണി ടി.വി ചാരിറ്റി പ്രവർത്തകനായ അഡ്വക്കേറ്റ് ഷെമീർ കുന്ദമംഗലവും നൽകി