വനിത കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈനെ തള്ളി കമ്മീഷനംഗം ഷാഹിദ കമാല്‍. സി.പി.എം കോടതിയും പൊലീസുമെന്നത് കമ്മീഷന്റെ നിലപാടല്ലെന്ന് ഷാഹിദാ കമാല്‍ മനോരമ ന്യൂസ് കൗണ്ടര്‍പോയന്റില്‍ വ്യക്തമാക്കി. ഇതോടെ വനിത കമ്മീഷനില്‍ തുടരുന്ന അഭിപ്രായഭിന്നത മറനീക്കുകയാണ്. കഠിനംകുളത്ത് കൂട്ട ബലാല്‍സംഗത്തിന് ഇരയായ യുവതിയെ കാണാനെത്തിയപ്പോഴാണ് വനിത കമ്മീഷന് അധ്യക്ഷ വിവാദപ്രസ്താവന നടത്തിയത്. സാധാരണക്കാര്‍ പ്രതികളാകുന്ന കേസുകളിലുണ്ടാകുന്ന കമ്മീഷന്റെ അതിവേഗ ഇടപെടല്‍ . പാലക്കാട്ടെ സി.പി.എം എം.എല്‍.എ പി.കെ.ശശിക്കെതിരെയാ കേസില്‍ ഉണ്ടായില്ലല്ലോയെന്ന് ചോദിച്ചപ്പോഴാണ് സി.പി.എം നേതാവ് കൂടിയായ കമ്മീഷന് അധ്യക്ഷ പ്രകോപിതയായത്. എന്നാല്‍ ഈ നിലപാടിനെ ഷാഹിദാ കമാല്‍ തള്ളിക്കളഞ്ഞു. അധ്യക്ഷയും കമ്മീഷന് അംഗവും തമ്മില്‍ അഭിപ്രായഭിന്നത നേരത്തെ മുതല്‍ നിലനില്‍ക്കുന്നുണ്ട്. ഉത്രാ കേസിലും കഠിനംകുളത്തെ കേസിലുമെല്ലാം കമ്മീഷന് കേസെടുത്തതായി ഷാഹിദാ കമാലാണ് ആദ്യം പ്രഖ്യാപിച്ചത്. ഇത് മറികടക്കാനായിരുന്നു എം.സി. ജോസഫൈന് നേരിട്ട് സ്ഥലം സന്ദര്‍ശിച്ചത്