കൊടുവള്ളി : പാലക്കുറ്റി ആനപ്പാറക്കൽ മൂത്താട്ട് മുഹമ്മദ് ഹാജി (74) നിര്യാതരായി.
പൗര പ്രമുഖനും നാട്ടിലെ കാരണവരുമായിരുന്ന ആനപ്പാറക്കൽ മൂത്താട്ട് മുഹമ്മദ് ഹാജി നിര്യാതരായി.
റിട്ടേയ്ഡ് അസിസ്റ്റന്റ് റജിസ്ട്രാർ, കൊടുവള്ളി മുസ്ലിം യതീംഖാന മുൻ മാനേജർ, പാലക്കുറ്റി മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, ആനപ്പാറക്കൽ പള്ളി കമ്മറ്റി ജനറൽ സെക്രട്ടറി, ആനപ്പാറ ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡണ്ട്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മഹല്ല് ഫെഡറേഷൻ പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവൃത്തിച്ചു വരികയായിരുന്നു.
മയ്യിത്ത് നിസ്കാരം സർക്കാർ നിർദ്ദേശം പാലിച്ച് കൊണ്ട് വീട്ടിൽ നടക്കും. ഖബറടക്കം രാവിലെ 11 മണിക്ക് കിഴക്കോത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
ഭാര്യ പരേതയായ കലിയമ്പലത്ത് ഫാത്തിമ, ജമീല.
മക്കൾ: അബ്ദുൽ സത്താർ, ഗഫൂർ (മലബാർ സിമൻറ്), ആയിശ, റംല, സക്കീന,
മരുമക്കൾ: കോയ പന്തീർപാടം, അബ്ദുൽ അസീസ് പുള്ളാവൂർ , പാറ്റയിൽ മുഹമ്മദ് കാരന്തൂർ , നൗശിബ, റൗഫിന.
സഹോദരങ്ങൾ: പരേതരായ (മൂത്താട്ട് അബ്ദുറഹിമാൻ ഹാജി, ഇബ്രാഹിം ഹാജി) മൂത്താട്ട് അബൂബക്കർ ഹാജി, മൂത്താട്ട് അസീസ് ഹാജി, മൂത്താട്ട് കരീം ഹാജി