കുന്ദമംഗലം : ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തതിനാല്‍ മലപ്പുറത്തെ ദേവികയെന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ഭരണകൂട കൊലപാതകമാണെന്ന് എം.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ് പറഞ്ഞുഓണ്ലൈന് ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തുക , മരണപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് നീതി ഉറപ്പ് വരുത്തുക , വിദ്യാര്‍ത്ഥികളോടുള്ള സര്‍ക്കാറിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യവുമായി എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നിയോജകമണ്ഡലം കമ്മറ്റി നടത്തിയ കുന്ദമംഗലം എ.ഇ.ഒ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ.കെ ഷൗക്കത്ത് , ജില്ലാ കമ്മറ്റി അംഗം എം ബാബുമോന് , മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ ഹുസൈന് , എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ ഷാക്കിര്‍ പാറയില്‍ , ഷമീര്‍ പാഴൂര്‍ , നിയോജകമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.പി സൈഫുദ്ദീന് , എം.എസ്.എഫ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി.എം മുഹാദ് , വൈസ് പ്രസിഡന്റ് ജുനൈദ് പെരിങ്ങൊളം , വിംഗ് കണ്‍വീനര്‍ അന്‍വര്‍ വി.ഇ എന്നിവര്‍ സംസാരിച്ചു.സഹദ് പെരിങ്ങൊളം , യാസീന്‍ ചാത്തമംഗലം , മുസമ്മില്‍ തെങ്ങിലക്കടവ് , നിസാം ചെറൂപ്പ , സിറാജ് ചൂലാംവയല്‍ എന്നിവര്‍ നേതൃത്വം നല്കി.