കുന്ദമംഗലം: ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസുവരെയുള്ള ദലിത് വിദ്യാർത്ഥി വിഭാഗത്തിന് നിലവിൽ സൗജന്യമായാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത് +1 ,+2 ആദിവാസി ,പട്ടികജാതി കുട്ടികൾക്ക് കൂടി പാഠപുസ്തകവും ,പഠന ഉപകരണങ്ങളും സൗജന്യമായി നൽകണമെന്ന് യു.സി.രാമൻ എക്സ് എം.എൽ.എ പട്ടികജാതി വകുപ്പ് മന്ത്രിയോട് ആവശ്യപെട്ടു
ഇ മഹാമാരിയുടെ പ്രയാസങ്ങൾ നിറഞ്ഞ ഈ കാലത്ത് അട്ടപ്പാടിപോലുളള ആദിവാസി മേഖലകളിലും മറ്റു പട്ടികജാതി പട്ടിക വർഗ്ഗ പ്രദേശത്തിലും തൊഴിൽ നഷ്ടമായതിനാൽ , വളരെയധികം സാമ്പത്തിക പരാധീനതയാണ് ഈ കുടുംബങ്ങൾ അനുഭവിക്കുന്നത്.
ഇവരുടെ കുട്ടികളുടെ പഠനം രക്ഷിതാക്കളുടെ ഭാഗത്ത് വലിയ സാമ്പത്തിക ബാധ്യതയാണ് .
പത്താം ക്ലാസ് കഴിഞ്ഞ ആദിവാസി ,ദളിത് വിഭാഗത്തിലെ +1 ,+2 വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത് .
വിദ്യാർത്ഥികൾക്ക് തുടർ പഠനം മുന്നോട്ട് പോകണമെങ്കിൽ സർക്കാർ സഹായം ഉണ്ടെങ്കിലെ കഴിയു. , പാo പുസ്തകവും പഠന ഉപകരണങ്ങൾ അടക്കം സൗജന്യമായി നൽകി ഇ വിഭാഗത്തെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്ന് മന്ത്രിക്കയച്ച കത്തിൽ
യു.സി.രാമൻ Ex MLA ചൂണ്ടി കാട്ടി