മലപ്പുറം:മുസ്ലിം ലീഗിന്റെ ശിഹാബ് തങ്ങൾ സ്മാരക ആംബുലൻസുകളും ജീവകാരുണ്യ സംഘടനയായ സി.എച്ച് സെൻ്ററിൻ്റെ യും നൂറോളം വരുന്നആബുലൻസുകൾ സൗജന്യ സേവനത്തിനായി ഡ്രൈവർമാരെ സഹിതം കേരളസർക്കാറിന് കോവിഡ് 19 ആരോഗ്യസുരക്ഷക്കായി വിട്ടു നൽകുമെന്ന് മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു പ്രഖ്യാപനം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ സ്വാഗതം ചെയ്യുകയും ചെയ്തു
കോറോണ വ്യാപനം തടയാൻ സമർപ്പിത മനസ്സോടെ നാം രംഗത്തിറങ്ങേണ്ട ഘട്ടമാണ്. വ്യക്തികളെന്ന നിലയിലും സംഘടനകളെന്ന നിലയിലും ഈ മഹാമാരിക്കെതിരായ യുദ്ധത്തിൽ നാം നമ്മളാൽ കഴിയുന്ന പരമാവധി കാര്യങ്ങൾ നിർവ്വഹിക്കേണ്ടതുണ്ട്. ഇപ്പോൾ രോഗ ബാധിതരായവർക്കും നിരീക്ഷണത്തിലുള്ളവർക്കും സഞ്ചരിക്കാനും അവരെ ഇടകലരാതെ കൊണ്ട് പോകാനും നിരവധി ആംബുലൻസുകൾ ആവശ്യമുണ്ടെന്ന് മനസ്സിലാക്കുന്നു. മുസ്ലിം ലീഗിന്റെ വിവിധ ഘടകങ്ങളുടെയും സി. എച്ച് സെന്ററുകളുടേയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളമുള്ള നൂറുകണക്കിന് ആംബുലൻസുകൾ ഈ ഘട്ടത്തിൽ സൗജന്യ സേവനത്തിനായി രംഗത്തിറങ്ങണം. ആരോഗ്യ വകുപ്പുമായി ചേർന്നും പൊതു ജന താൽപര്യാർത്ഥവും ഈ ഉത്തരവാദിത്തമേറ്റെടുക്കാൻ കമ്മിറ്റികൾ തയ്യാറാവണം. നമ്മുടെ നാടിനെയും ജനങ്ങളെയും സുരക്ഷിതമാക്കാനുള്ള ഈ യത്നത്തിൽ നമുക്കൊരുമിച്ച് മുന്നേറാമെന്നും സാദിഖലി തങ്ങൾ പറഞ്ഞു