കുന്ദമംഗലം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ വിഷമിക്കുന്നതിനിടെ ഹെലികോപ്ടർ വാടകക്കെടുക്കുന്നതിന് പവൻഹാൻസ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയ കേരള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ ഹെലികോപ്റ്റര്‍ പറത്തല്‍ സംഘടിപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു ഈ തുക ട്രഷറിയിൽ നിന്ന് പിൻവലിച്ചത്. 1.7 കോടി രൂപക്കാണ് പവൻഹാൻസ് കമ്പനിയുമായി കരാർ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാൻസ് തുകയാണ് ഇപ്പോൾ 1.5 കോടി രൂപ കമ്പനിക്ക് കൈമാറിയത്. നേരത്തെയും ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നതിലടക്കം ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എന്നിട്ടും കൊറോണബാധക്കിടെ സർക്കാർ വലിയരീതിയിലുള്ള ചെലവ് ചുരുക്കൽ നടപടികൾക്കിടെ തുക കൈമാറിയത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
എം എസ് എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് അബ്ദുസമദ് എ പി പ്രതിഷേധ പറത്തല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ എം എ റഷീദ്, നിയോജക മണ്ഡലം പ്രസിഡന്റ് ഒ എം നൗഷാദ്, ജനറൽ സെക്രട്ടറി കെ ജാഫര്‍ സാദിക്ക്,ട്രഷറർ കുഞ്ഞിമരക്കാര്‍മലയമ്മ ,വൈസ് പ്രസിഡന്റ് ഐ സല്‍മാന്‍, എം പി സലീം, നൗഷാദ് സി, കെ പി സൈഫുദ്ധീന്‍, യു എ ഗഫൂര്‍, ടി പി എം സാദിക്ക്,അഡ്വ. ടി പി ജുനൈദ് എന്‍ എ അസീസ്, സിറാജ് പി, സി എം മുഹാദ്, സിദ്ധീഖ് തെക്കയിൽ, മുർത്താസ് കെ എം, നിസാർ പെരുമണ്ണ, അബൂബക്കർ ഒളവണ്ണ, ശിഹാബ് എം ടി, നിയാസ് കള്ളൻതോട്, ഹാരിസ് പെരിങ്ങൊളം, റിയാസ് പുത്തൂർമഠം, ശമീൽ കെ കെ, ഹബീബ് ചെറൂപ്പ, അഫ്സൽ ഒളവണ്ണ , റസാഖ് പുള്ളന്നൂർ തുടങ്ങിയവർ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ നിയോജക മണ്ഡലത്തിലെ നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും സ്വന്തം വീടുകളിൽ പ്രതിഷേധ ഹെലികോപ്റ്റർ പറത്തി പങ്കാളികളായി