കുന്ദമംഗലം:കൊറാണ കർഫ്യു കാലത്ത് ജനം പൊറുതിമുട്ടുമ്പോൾ ഒന്നരക്കോടി ചെലവിട്ട് ഹെലികോപ്ടർ യാത്ര സൗകര്യമുണ്ടാക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാടെങ്ങും വീടുകൾ കേന്ദ്രീകരിച്ച് യൂത്ത് ലീഗിന്റെ വിമാനം പറത്തൽ. പറത്തൽ നടക്കുന്ന വേളയിൽ പന്തീർപാടത്ത് ഒരു യുവാവ് കുടുംബത്തിനൊപ്പം ഹെലികോപ്ടർ നിർമ്മിച്ച് ക്രിയാത്മകമായ സമരത്തിൽ പങ്കെടുത്ത് ശദ്ധേയമായി പന്തീർപാടം യൂത്ത് ലീഗ് പ്രസിഡണ്ട് ഖദീം മക്കളായ മഹശൂഖ് (മാക്കൂട്ടം എ യു പി സ്ക്കൂൾ) റയാൻ, ഫാത്തിമ (അൽജൗഹർ സ്ക്കൂൾ) എന്നിവരാണ് വീട്ടിലെ പാഴ്വസ്തുക്കൾ കൊണ്ട് മനോഹരമായ ഹെലികോപ്ടർ നിർമ്മിച്ചത് ചിലർ കടയിൽ നിന്നും വാങ്ങിയതും വിദേശത്ത് നിന്നും കൊണ്ട് വന്ന ടോയ്സും ഉപയോഗിച്ചും ചിലർ കടലാസ് കൊണ്ട് നിർമ്മിച്ചും ക്രിയാത്മകമായ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സമയത്താണ് ഈ കുടുംബം ഹെലികോപ്ടർ നിർമ്മാണത്തിന് സമയം കണ്ടെത്തിയത് പ്രതിഷേധ സമരം വീടുകൾ കേന്ദ്രീകരിച്ചാണ് യൂത്ത് ലീഗ് സംഘടിപ്പിച്ചത്