കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ദശദിന രക്ത ദാന കാമ്പയിന്‍ ആരംഭിച്ചു.
മെഡിക്കല്‍ കോളേജ്. കൊറോണ കാലത്ത് രക്തം കിട്ടാതെ ബുദ്ധിമുട്ട് നേരിടുന്ന രോഗികൾക്ക് സാന്ത്വനമേകി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ദശ ദിന രക്ത ദാന കാമ്പയിന്‍ ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കി കൊണ്ടാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കാമ്പയിന്‍റെ ആദ്യ ദിവസം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് രക്തം ദാനം ചെയ്ത് കൊണ്ട് കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബ്ലഡ് ബാങ്കിൽ രക്ത ദാതാക്കളുടെ വരവ് കുറയുകയും രോഗികൾ രക്തം കിട്ടാതെ പ്രയാസമനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം തീരുമാനം എടുത്ത് നടപ്പിലാക്കിയത് പ്രശംസനീയമാണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു
പി കെ ഫിറോസ് ന് പുറമേ നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളും മേൽ കമ്മിറ്റി പ്രതിനിധികളും രക്തം ദാനം നൽകി. ഇന്ന് വ്യാഴം എം എസ് എഫ് പ്രവർത്തകരും തുടർന്നുള്ള ദിവസങ്ങളിൽ പെരുവയൽ, ഒളവണ്ണ, പെരുമണ്ണ, കുന്ദമംഗലം, മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ പ്രവർത്തകരും രക്തം ദാനം ചെയ്യും. ഏപ്രിൽ പത്തിന് സമാപന ദിവസം മണ്ഡലം വൈറ്റ് ഗാർഡ് പ്രവര്‍ത്തകരാണ് രക്ത ദാനം ചെയ്യുന്നത്. എം ബാബുമോന്‍, ഉനൈസ് പെരുവയല്‍, കെ ജാഫര്‍ സാദിക്ക്, ഐ സല്‍മാന്‍, സലീം എം പി, കെ പി സൈഫുദ്ധീന്‍, ടി പി എം സാദിക്ക്, അഡ്വ. ടി പി ജുനൈദ്, എന്‍ എ അസീസ് സംബന്ധിച്ചു.