കുന്ദമംഗലം: ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാനമായ മത നിരപേക്ഷതയുടെ കടക്കൽ കത്തി വെക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ നാടെങ്ങും പ്രതിഷേധാഗ്നി ആളിപ്പടരുന്നു. വർഗീയ വാദികളും വിശ്വംസക ശക്തികളും രാജ്യത്തിന്റെ ബഹുസ്വരതയെ തുരങ്കം വെക്കുകയാണ്. മതനിരപേക്ഷത, തുല്യത തുടങ്ങിയ ഭരണഘടനാ തത്വങ്ങൾക്ക് എതിരായ ബില്ലിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ബില്ലിന്റെ കോപ്പി കത്തിച്ചും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
കുന്ദമംഗലത്ത് നടന്ന പ്രകടനത്തിന് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ബാബു നെല്ലൂളി , എ.ഗോപാലൻ, ലാലു കരിമ്പനക്കൽ, ചന്ദ്രൻ മേപ്പറ്റ,വി.പി. തസ്ലീന, രഞ്ജിത, ബൈജു തീക്കുന്നുമ്മൽ, അഡ്വ.ഷമീർ കുന്ദമംഗലം, രജിൻ ദാസ് , നേതൃത്വം നൽകി.ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം പി കേളുക്കുട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.ധനീഷ് ലാൽ, പി.ഷൗക്കത്തലി, ടി.കെ. ഹിതേഷ് കുമാർ, എ.ഹരിദാസൻ, എ.ഗോപാലൻ, സി.പി. രമേശൻ, എം.പ്രബിഷ് പ്രസംഗിച്ചു.
പൗരത്വ ബിൽ കത്തിച്ചു
ഒളവണ്ണ :- രാജ്യത്തെ രണ്ടായി വിഭജിക്കുന്ന പൗരത്വ ബിൽ ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കത്തിച്ചു ബ്ലോക്ക് പ്രസിഡണ്ട് എ.ഷിയാലി ഉൽഘാടനം ചെയതു. കെ.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു .മഠത്തിൽ അബ്ദുൾ അസീസ് , വിനോദ് മേക്കോത്ത്, ധനീഷ് ഒടുമ്പ്ര,ടി.പി.ഹസ്സൻ, ജംഷി ചുങ്കം, ജലീൽ ഒടുമ്പ്ര, യു.എം.പ്രശോഭ്, പി.കണ്ണൻ, സി പ്രസാദ്, എൻ.ഹർഷൽ, വിപിൻ ഒളവണ്ണ എന്നിവർ സംസാരിച്ചു
ചാത്തമംഗലം : പൗരത്വ ബില്ലിന്റ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന മോദീ സർക്കാരിനെതിരെ പൗരത്വബിൽ കത്തിച്ചു കൊണ്ട് ചാത്തമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ടി.വേലായുധൻ അരയങ്കോട്അദ്ധ്യക്ഷത വഹിച്ചു.ടി.കെ സുധാകരൻ ,രാഘവൻ നായർ, ഷെരീഫ് മലയമ്മ, ടി.ബൈജു, ജബ്ബാർ മലയമ്മ ,രവീന്ദ്രനാഥ്, ഹർഷൽ പറമ്പിൽ, കുടിക്കര അബ്ദുറഹിമാൻ, എൻ.കെ. സുരേഷ്, ബഷീർ പുള്ളാവൂർ ,റഫീഖ് പുള്ളാവൂർ തുടങ്ങിയവർ സംസാരിച്ചു.