നരിക്കുനി: സോളിഡാരിറ്റി, എസ്.ഐ.ഒ കുന്ദമംഗലം ഏരിയയുടെ നേതൃത്വത്തിൽ ഭരണഘടനക്കും മതേതരത്വത്തിനും വിരുദ്ധമായ പൗരത്വ ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന സംഗമത്തിൽ സോളിഡാരിറ്റി ഏരിയ സെക്രട്ടറി കെ.എം ആസിഫ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.സോളിഡാരിറ്റി കുന്നമംഗലം ഏരിയ പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ഷാഹിൻ അഹ്മദ്, ഹാരിസ് പി.എം എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് മുസ്അബ് പെരിങ്ങളം, ആർ.എസ്. നസീം,അനസ് ആരാമ്പ്രം എന്നിവർ നേതൃത്വം നൽകി.