കുന്ദമംഗലം:പാലിയേറ്റീവ് രംഗത്ത് കുന്ദമംഗലം പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ്.എം.കെ.മുനീർ എം.എൽ.എ പറഞ്ഞു .ഗ്രാമ പഞ്ചായത്ത് ആനപ്പാറ ഗവ.ആശുപത്രിയിൽ നിർമ്മിച്ച പാലിയേറ്റീവ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനീർ നൂറ്റി നാൽപ്പതോളം വരുന്ന പാലിയേറ്റീവ് രോഗികൾക്കായി പത്ത് ലക്ഷം രൂപചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനവാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ്പ്രസിഡണ്ട് കെ.പി.കോയ, ഡോ.ഹസീനകരീം, ആ സിഫറഷീദ്, ടി.കെ.ഹിതേഷ്കുമാർ, എം.ബാബുമോൻ, ടി.കെ.സൗദ, യു.സി.ബുഷ്റ, വിനോദ് പടനിലം, ഷൈജവളപ്പിൽ, ടി.കെ.സീനത്ത്, ഖാലിദ് കിളി മുണ്ട, ഒ.ഉസ്സയിൻ, അരിയിൽ അലവി, ബാബുനെല്ലുളി, ടി.ചക്രായുധൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ മണിലാൽ ഷമീനവെള്ളക്കാട്ടിൽ, ഭക്തോത്തമൻ, ജനാർദ്ദനൻ കളരികണ്ടി,രവീന്ദ്രൻകുന്ദമംഗലം, സബിത, നവാസ്, സീനഅശോകൻ , വ്യാപാരി പ്രതിനിധികളായ മുസ്തഫ, ബഷീർ, റസിഡൻസ് പ്രതിനിധി ബാബു,, സിദ്ധീഖ് തെക്കയിൽ,കെ.കെ.ഷമീൽ, അജാസ്എന്നിവർ പ്രസംഗിച്ചു