കുന്ദമംഗലം:-ദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കുന്ദമംഗലം ഏരിയയിലെ വിവിധ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കൊച്ചിയിൽ നടക്കുന്ന ഐ എസ് എൽ ഫുട്ബോൾ മൽസരത്തിൽ കേരള ബ്ലാസ് റ്റേഴ്‌സിന്റെ മൽസരം കാണാൻ സൗകര്യമൊരുക്കി .ഭിന്ന ശേഷിക്കാരായ കുട്ടികളെ മാനസിക ഉല്ലാസത്തിലൂടെ സന്തോഷ നിമിഷങ്ങളിൽ പങ്കാളിയാക്കി അവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കണ്ടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തൂവൽ സ്പർശം പദ്ധതിയുടെ ഭാഗമായാണ് കളി കാണാൻ അവസരമൊരുങ്ങിയത്. ആനപ്പാറയിൽ പി.ടി.എ റഹിം എം എൽ എ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.കോഡിനേറ്റർ നൗഷാദ് തെക്കയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവ്, ബാബു നെല്ലൂ ളി, അഷ്റഫ് കായക്കൽ, എം.കെ മുഹസിൻ, ഉജ്യല ബാല്യ പുരസ്ക്കാര ജേതാവ് ആ സിം വെളിമണ്ണ, നിയാസ്കാരപറമ്പ്, ഇഖ്ബാൽ, അസൈൻ ഹാജി, പ്രസംഗിച്ചു.