കുന്ദമംഗലം:കൊടുവള്ളി സബ് റീജനൽ ആർ.ടി.ഒ ഓഫീസിന് കീഴിൽ ചാത്തമംഗലത്ത് പ്രവർത്തിക്കുന്ന ഡ്രൈവവിംഗ് ടെസ്റ്റ് ഗ്രൗണ്ട് സ്ഥലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് മിഷ്യൻ സ്റ്റോക്ക് ചെയ്യുന്നതിന് സർക്കാർ കൈമാറിയതിൽ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്ക്കൂൾ കോ-ഓഡിനേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു ചാത്തമംഗലം ഗ്രാമ പഞ്ചായത്തംഗം ആർ.ശോഭന ഉദ്ഘാടനം ചെയ്തു പി.ബിനീഷ് അധ്യക്ഷത വഹിച്ചു സുധർമൻ, ഷൈജു, നിഷാബ് മുലോളി, റിയാസ് ടി.കെ, അസീസ്, അസ്ലം, ദിവാകരൻ സംസാരിച്ചു കൊടുവള്ളി സബ് ആർ.ടി.ഒ കീഴിനുള്ളിൽ മലയോര മേഖലക്കായി ആഴ്ചയിൽ ഒരു ടെസ്റ്റ് തിരുവമ്പാടി ഉണ്ടെങ്കിലും ഭൂരിപക്ഷം പഞ്ചായത്തുകളിലെയും പഠിതാക്കൾ പെട്ടെന്ന് എത്തിചേരാവുന്നത് ചാത്തമംഗലം ടെസ്റ്റ് ഗ്രൗണ്ടിൽ ആണ് കൊടുവള്ളി എം.എൽ എ കാരാട്ട് റസാഖും കുന്ദമംഗലം എം.എൽ എ പി.ടി.എ റഹീമും വിചാരിച്ചാൽ ടെസ്റ്റ് ഗ്രൗണ്ട് ഇവിടെ നിലനിർത്താനും ഈ സ്ഥലത്തിനോട് ചേർന്നുള്ള സ്ഥലത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കെട്ടിടം നിർമ്മിക്കാവുന്നതാണന്നും ചൂണ്ടി കാട്ടപെടുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനോട് ചേർന്ന കാട് മൂടി കിടക്കുന്ന പോലീസ് യാർഡിനായി നൽകിയ സ്ഥലവും നൽകാതേ ഈ സ്ഥലം തന്നെ നൽകിയതിലും ദുരൂഹതയുണ്ട്. പി.ഡബ്ളിയുടെ ബിൽഡിംഗ് വിഭാഗം സ്ഥലത്ത് എത്തി പരിശോധന നടത്തി ടെസ്റ്റ് ഗ്രൗണ്ട് അവതാളത്തിലായതോടെ കൊടുവള്ളി മുൻസിപാലിറ്റിയും സ്ഥലം എം.എൽ എ യും പകരം സ്ഥലം കണ്ടെത്തി നൽകിയില്ലെങ്കിൽ ടെസ്റ്റിംഗ് ഗ്രൗണ്ട് തൊട്ടടുത്ത ചേവായൂർ മോട്ടോർ വാഹന വകുപ്പിന്റെ സ്ഥിരം ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റാനും സാധ്യതയുണ്ട്