ഡെൽഹി:അയോധ്യ വിധി വന്നു അഞ്ചംഗ ഭരണഘടനാബെഞ്ച് 10.30 നാണ വിധി വന്നത് പറഞ്ഞത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവര്‍ അംഗങ്ങളായ ബഞ്ച് ആണ് വിധി പറഞ്ഞത് തർക്കഭൂമി ഹിന്ദുക്കൾക്ക് മുസ്ലീംങ്ങൾക്ക് പള്ളി നിർമ്മിക്കാൻ 5 ഏക്കർ സർക്കാർ നൽകണം
അതേസമയം ജഡ്ജിമാരുടെ സുരക്ഷ കൂട്ടി. സുപ്രീംകോടതിക്ക് കനത്ത കാവല്‍ ഏർപ്പെടുത്തി. ബിജെപി അധ്യക്ഷന്‍ അമിത്ഷാ പൊതുപരിപാടികള്‍ റദ്ദാക്കി. 10.30ന് ബിജെപി നേതൃയോഗം ചേർന്നിരുന്നു വര്‍ഷങ്ങളായുള്ള ഐക്യം കാത്തുസൂക്ഷിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു.
അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യം കനത്ത ജാഗ്രതയില്‍. അയോധ്യയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. 4,000 സായുധ സൈനികരെ വിന്യസിച്ചു. അതേസമയം സുരക്ഷയൊരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം നൽകി. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം തുറന്നു. സുപ്രീം കോടതിയിലും കനത്ത സുരക്ഷയാണ്. റോഡുകള്‍ അടച്ചുഅയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്. 40ദിവസം നീണ്ട അന്തിമവാദത്തിന് ശേഷം കഴിഞ്ഞമാസം പതിനാറിനാണ് കേസ് വിധി പറയാൻ മാറ്റിയത്. അതീവ ജാഗ്രതയിലാണ് രാജ്യം. വിധി എന്തുതന്നെയാണെങ്കിലും സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിലുണ്ടാകാവുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആഹ്വാനം ചെയ്തിട്ടുണ്ട്.