കുന്ദമംഗലം: കാരന്തൂർ- മെഡിക്കൽ കോളേജ് ജംഗ്ഷനിൽ റോഡ് അടിയന്തരമായി ഇന്റർലോക്ക് ചെയ്യണമെന്ന് കുന്ദമംഗലം ഡവലപ്പ്മെന്റ് കമ്മറ്റി(KDC) യോഗം അധികൃതരോടു് ആവശ്യപ്പെട്ടു. ജംഗ്ഷനിൽ ടാറിംഗ് പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കയാണ്.ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായിരിക്കയാണ്.കാരന്തൂർ മുതൽ കുന്ദമംഗലം വരെ ഫുട്പാത്ത് നിർമ്മിക്കണമെന്നും ചേരിഞ്ചാൽ വയനാട് റോഡ് ചേരുന്നിടത്ത് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ചടങ്ങിൽ കുന്ദമംഗലം പ്രസ് ക്ലബ്ബ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത ടി. രവീന്ദ്രൻ മാസ്റ്ററേയും (കേരളകൗമുദി) സെക്രട്ടറി പി.മുഹമ്മദ് മാസ്റ്ററെയും (മാധ്യമം) ആദരിച്ചു. കെ.പി. വസന്ത രാജ് അദ്ധ്യക്ഷത വഹിച്ചു, യൂസഫ് പാറ്റേൺ, സിസി ജോൺ, പി.കെ.മരക്കാർ, ഡോ. തൽഹത്ത്, എ.കെ.മുഹമ്മദ് അഷറഫ്, ഹബീബ്കാരന്തൂർ എന്നിവർ പ്രസംഗിച്ചു.എം.കെ. ഇമ്പിച്ചിക്കോയ സ്വാഗതവും ടി.മുഹമ്മദ് നന്ദിയും പറഞ്ഞു.