കുന്ദമംഗലം :ബ്ലോക്ക് പഞ്ചായത്തിൻറെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി വയോജനങ്ങൾക്ക് പകൽസമയം വിശ്രമിക്കാനും പഴയകാല ഓർമ്മകൾ പങ്കുവെക്കാനും സൗകര്യമൊരുക്കി ഗ്രാമപഞ്ചായത്തിലെ ചെറുകുന്നത്ത് കറപ്പുട്ടി ശാന്ത സ്മാരക പകൽ വീടിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി കോയ അധ്യക്ഷത വഹിച്ചുആലത്തൂരിലെ എം.പിയും മുൻ ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രസിഡണ്ടും പകൽ വീടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചിട്ടുള്ള കുമാരി രമ്യ ഹരിദാസ് വീഡിയോ കോളിലൂടെ ചടങ്ങിന് ആശംസ അറിയിച്ചു.ചെയർമാന്മാരായ ആസിഫ റഷീദ്, ടി.കെ സൗദ, മെമ്പർമാരായ സി.വി.സംജിത്, എം.വി.ബൈജു, ശ്രീബ, തുടങ്ങിയവരും, ബാബു നെല്ലൂളി, ഒ.ഉസ്സയിൻ, കൃഷ്ണൻകുട്ടി നായർ പാലക്കണ്ടി, ജൗഹർ, ഒ.സലിം ,നൗഷാദ്, മൊയ്തീൻകോയ കണിയാറക്കൽ’ അരിയിൽ മൊയ്തീൻ ഹാജി, ചന്ദ്രൻ, എം.പി.ദാസൻ, തൽഹത്ത്, വിജയകുമാരി, റസീന, എന്നിവർ പങ്കെടുത്തു സംസാരിച്ചു. പകൽ വീടിന് സൗജന്യമായി സ്ഥലം തന്നിട്ടുള്ള ശ്രീകണ്ഠ പ്രസാദിനെയും, കൃത്യസമയത്ത് പണി പൂർത്തിയാക്കിയ കരാറുകാരൻ ഹംസയെയും ആദരിച്ചു.കൂടാതെ 57 വയോജനങ്ങളെയും ചടങ്ങിൽ ആദരിച്ചു..ചടങ്ങിന് വാർഡ് മെമ്പർ ടി.കെ സീനത്ത് സ്വാഗതവും സുമതി ടീച്ചർ നന്ദിയും പറഞ്ഞു.
ഫോട്ടോ: വയോജനങ്ങൾക്കായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പണി തീർത്ത പകൽ വീട് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്യുന്നു