കുന്ദമംഗലം:ഗ്രാമപഞ്ചായത്ത് കേരളോത്സവം ദീർഘദൂര ഓട്ടമത്സരത്തോട് കൂടി ആരംഭിച്ചു. രാവിലെ 6.30ന് ഗ്രാമപഞ്ചായത്തിന് മുൻവശത്തു നിന്നും ആരംഭിച്ച മത്സരം പെരിങ്ങളം, ചെത്തുകടവ് സ്ഥലങ്ങളിലൂടെ 9 കിലോമീറ്റർ പിന്നിട്ടു പഞ്ചായത്തിനു മുൻവശം അവസാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി കോയ അധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടികെ സൗദ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഹിതേഷ് കുമാർ കായിക വിഭാഗം ചെയർമാൻ സി വി സംജിത്ത്, കൺവീനർ യൂസഫ് പാറ്റേൺ, ഉബൈദ്, വി പി സലീം, രാജൻ പാറപ്പുറത്ത് ഷക്കീർ ഹുസൈൻ, സിദ്ദിഖ് തെക്കയിൽ N M യൂസഫ്, രവീന്ദ്രൻ മാസ്റ്റർ, നജീബ്, ഭക്തോത്തമൻ, എന്നിവർ സംബന്ധിച്ചു. മത്സരത്തിൽ പത്താം വാർഡിലെ ഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ പ്രണവ് സി ഒന്നാം സ്ഥാനം കരസ്ഥമാക്കി, ഇരുപത്തി മൂന്നാം വാർഡിലെ ഹിനാന് മുഹമ്മദ് രണ്ടാം സ്ഥാനവും ഒന്നാം വാർഡിലെ മുഫീസ്, മലർ വാടി ആർട്സ് &സ്പോർട്സ് ക്ലബ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി ഒക്ടോബർ 16ന് അഞ്ചു മണിമുതൽ പാറ്റേൺ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് വോളിബോൾ മത്സരം നടക്കും അന്നേദിവസം തന്നെ ആറുമണി മുതൽ പാറ്റേൺ ഫ്ളഡ് ലൈറ്റ് കോർട്ടിൽ വെച്ച് ഷട്ടിൽ സിംഗിൾസ് ഡബിൾസ് മത്സരം നടക്കും ഒക്ടോബർ 19 ശനിയാഴ്ച മൂന്നുമണി മുതൽ ഫുട്ബോൾ മത്സരവും അഞ്ചു മണിമുതൽ അത്‌ലറ്റിക് മത്സരങ്ങളും കുന്നമംഗലം ഹയർസെക്കൻഡറി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കും, ഇരുപതാം തീയതി മൂന്നുമണി മുതൽ ക്രിക്കറ്റ് മത്സരവും അഞ്ചു മണിമുതൽ കബഡി വടംവലി മത്സരവും നടക്കും. സ്റ്റേജ് ഇതര മത്സരങ്ങൾ ഒക്ടോബർ ഇരുപതാം തിയ്യതിയും സ്റ്റേജിനങ്ങൾ ഇരുപത്തിയാറാം തിയ്യതി ബ്ലോക്ക് സ്റ്റേജിൽ വെച്ചും നടക്കും. അന്നേദിവസം കേരളോത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് സാംസ്‌കാരിക ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടക്കും. കേരളോത്സവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകളും വ്യക്തികളും ഒക്ടോബർ 15 തിയ്യതിക്കകം വാർഡ് മെമ്പർ മാർ വശം പേര് നൽകേണ്ടതാണ്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബ് കൾക്കും, ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വാർഡുകൾക്കും പ്രത്യേകം ഉപഹാരം ഉണ്ടായിരിക്കുമെന്ന് ചെയർപേർസണൻ ടി കെ സൗദ അറിയിച്ചു.