കുന്ദമംഗലം :പഞ്ചായത്ത് ഗെയിംസ് പാര്‍ക്കിന്‍റെ പ്രവൃത്തി ആരംഭിച്ചു. നിലവിലെ ചെത്തുകടവിലെ മിനി സ്റ്റേഡിയം ഘട്ടം ഘട്ടമായി ഗെയിംസ് പാർക്കായി ഉയർത്തുന്നതിന്‍റെ ആദ്യപടിയായി നടത്തുന്ന പുഴയരിക് കെട്ടി ഉയര്‍ത്തുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ നിവ്വഹിച്ചു. ഈ ജോലി പൂര്‍ത്തിയായാല്‍ കുന്ദമംഗലം പഞ്ചായത്ത് 2019-2020 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച 30 ലക്ഷം രൂപയുടേയും ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയുടേയും പ്രവൃത്തി ആരംഭിക്കും. ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിനു ശേഷം നിലവിലുള്ള ഫുട്ബോൾ ഗ്രൗണ്ടിന്‍റെ സൗകര്യം വർധിപ്പിക്കുന്നതിനും വോളിബോൾ കോർട്ട്, ട്രാക്ക്, അത്‌ലറ്റിക് ട്രാക്ക്, ഷട്ടിൽ കോർട്ട്, ജമ്പിങ് പിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് വേണ്ട സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി കോയ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആസിഫ റഷീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ ഹിതേഷ് കുമാർ, മെമ്പർ മാരായ വിനോദ് പടനിലം, എം.വി ബൈജു, ടി.കെ സീനത്ത്, അസ്ബിജ സക്കീര്‍ ഹുസൈന്‍, ശ്രീബ പുല്‍കുന്നുമ്മല്‍, അസിസ്റ്റന്റ് എൻജിനീയർ ഡാനിഷ്, ഒ. ഹുസൈൻ, എ. ഗോപാലൻ, സീന അശോകൻ, യൂസഫ് പാറ്റേൺ, എ. ഹരിദാസൻ കെ.പി വസന്തരാജ്, ബഷീർ നീലറമ്മൽ, നവാസ് റഹ്മാൻ, അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടികെ സൗദ സ്വാഗതവും വാർഡ് മെമ്പർ സി.വി സംജിത്ത് നന്ദിയും പറഞ്ഞു.