കുന്ദമംഗലം :പഞ്ചായത്ത് യൂത്ത് ലീഗ് പ്രധാനമന്ത്രിക്ക് പ്രതിഷേധ കത്തയച്ചു
ആൾക്കൂട്ട കൊലപാതകത്തിനെതിരെ കത്തയച്ചു പ്രതിഷേധിച്ച സാംസ്‌കാരിക നായകൻ മാർക്കെതിരെ കേസെടുത്തതിൽ പ്രതിശേധിച്ച് കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രധാന മന്ത്രിക്കു പ്രതിഷേധ കത്ത് അയച്ചു
ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി എ കെ. ഷൌക്കത്ത് അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ ഉസൈൻ. യൂസഫ് പടനിലം. ഒ സലീം. എൻ എം യൂസഫ്. കെ കെ ഷമീൽ. എം വി ബൈജു. റസാക്ക് പതിമംഗലം. ഷറഫുദ്ധീൻ എരഞ്ഞോളി, വി കെ അൻഫാസ്, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ‘നൗഷാദ്, ഐ മുഹമ്മദ് കോയ, അമീൻ കുന്ദമംഗലം, മുഹമ്മദലി എം പി, റാഷിദ് പടനിലം തുടങ്ങിയവർ പങ്കെടുത്തു.
