കുന്ദമംഗലം:കെട്ടിട നികുതി അടയ്ക്കാൻ മാർച്ച് മാസം വരെ കാത്തിരിക്കേണ്ടതില്ല. സെപ്റ്റംബർ മാസം ഒന്നാം അർദ്ധ വർഷം പൂർത്തിയാകും. ഒക്ടോബർ ഒന്ന് മുതൽ ഒന്നാം അർദ്ധ വർഷത്തിന് ഫൈൻ ആകും. ആയതിനാൽ ഈ വർഷത്തെ കെട്ടിട നികുതി പൂർണമായും സെപ്റ്റംബർ 30 നകം അടയ്ക്കാനും അടപ്പിക്കുവാനും എല്ലാവരും ശ്രദ്ധിക്കുക. നികുതി അടയ്ക്കാൻ പഞ്ചായത്തിൽ വന്ന് ക്യൂ നിൽക്കേണ്ടതില്ല. tax.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന ലോകത്തെവിടെ നിന്നും ഏത് സമയത്തും നിങ്ങളുടെ പഞ്ചായത്തിലെ കെട്ടിട നികുതി അടയ്ക്കാവുന്നതാണ്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തന്നെ നികുതി പൂർണമായും അടയ്ക്കുക. വരി നിൽക്കുന്ന സമയവും പിഴ പലിശ കൊടുക്കുന്ന പണവും ലാഭിക്കുക. http://tax.lsgkerala.gov.in
