കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മ സേനക്ക് ലഭിച്ച ട്രാക്ടർ ,കാട് വെട്ടുമെഷ്യൻ എന്നീ കാർഷികയന്ത്രങ്ങളുടെ പ്രവർത്തന ഉദ്ഘാടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു. കാർഷിക കർമസേന പ്രസിഡണ്ട് .ചന്ദ്രൻ.ടി. സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസനകാര്യ ചെയർ പേഴ്സൺ ആസിഫാ റഷീദ് അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ ചെയർമാൻ ടി കെ. ഹിതേഷ് കുമാർ,അരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ടി.കെ.സൗദ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വിനോദ് പടനിലം ,ടി.കെ സീനത്ത്, ലീന വാസുദേവൻ, ബാബുമോൻ, ഷൗക്കത്ത് ,ബൈജു ,പവിത്രൻ, ശിവാനന്ദൻ, സുധീഷ് കുമാർ, ദീപ,
ഷീജ, ബഷീർ, എന്നിവരും.ബാബു നെല്ലാളി, ഐസക് മാസ്റ്റർ വസന്ത രാജ്, വേണുഗോപാലൻ നായർ മണ്ണത്തൂർ , ഗംഗാധരൻ നായർ ,ഷാജിത്ത്, കുമാർ ,അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്യാംദാസ് .പി , കർമ്മ സേന, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങി നിരവധി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു ,കാർഷികകർമസേനയിലെ പരിശീലനം സിദ്ധിച്ച 20 ടെക്നീഷ്യൻ മാരടങ്ങുന സംഘം പഞ്ചായത്തിലെ എല്ലാ വിധ കാർഷിക പ്രവർത്തികളും പഞ്ചായത്ത് നിശ്ചയിച്ച മിതമായ കൂലി നിരക്കിൽ ചെയ്തു കൊടുക്കുകയും ഗ്രോബേഗ് പച്ചക്കറി കൃഷി നിർമ്മിച്ചു നൽകുകയും , കർഷകർക്കാവശ്യമായ ചകിരിച്ചോർ വളവും നിർമ്മിച്ചു കൊടുക്കുവാനും ആരംഭിച്ചിരിക്കുന്നു ഫോട്ടോ :-.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മ സേനക്ക് ലഭിച്ച ട്രാക്ടർ ,കാട് വെട്ടുമെഷ്യൻ എന്നീ കാർഷികയന്ത്രങ്ങളുടെ പ്രവർത്തന ഉദ്ഘാടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്യുന്നു