കുന്ദമംഗലം ആനപ്പാറ ഗവ: എഫ് എച്ച്സിയിൽ ഒരു ഡോക്ടറെ കൂടി നിയമിച്ച് ഗ്രാമപഞ്ചായത്ത്
കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് ആനപ്പാറ ‘കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോൾ 5 ലക്ഷം രൂപവകയിരുത്തി ഒരു ഡോക്ടറെ കൂടി ഗ്രാമപഞ്ചായത്ത് നിയമിച്ചത് പൊതുജനങ്ങൾക്ക് ഏറെ ആശ്വാസമായി ഇപ്പോൾ നാല് ഡോക്ടർമാരാണ് ആശുപത്രിയിൽ ഉള്ളത്. ഡോ :ഹസീന കരീം, ഡോ: ആയിഷ, ഡോ.സി ബി, ഡോ.അപർണ്ണ എന്നിവരാണ് . മഴക്കാല രോഗങ്ങൾ അതികരിക്കുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നഈ സമയത്ത് ഗ്രാമപഞ്ചായത്ത് പുതിയ ഡോക്ടറെ കൂടി നിയമിച്ചത് ജനങ്ങൾക്ക് ഏറെ ആശ്വാസമായിരിക്കുക്കയാണ്. ഇപ്പോൾ രാവിലെ മുതൽ ഉച്ചവരെയുള്ള ഒ.പി. സേവനം ഇനി ഉച്ചക്ക് ശേഷവും ലഭ്യമാക്കാൻ ഇതോടെ സാധിക്കും സമീപ ഭാവിയിൽ നിന്നു പോയ കിടത്തി ചികിൽസ കൂടി ലഭ്യമാക്കാനുള്ള നടപടിക്കായി ഗ്രാമപഞ്ചായത്ത് സർക്കാറിൽ നിന്നും സമ്മതം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ ടി.കെ.സൗദയുടെ യുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രവർത്തകർ നല്ല പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്