കുന്നമംഗലം : സ്വർണ്ണാഭരണങ്ങളടങ്ങിയ ബേഗ് ഉടമക്ക് തിരിച്ച് നൽകി സമൂഹത്തിന് മാതൃക കാണിച്ച സാമൂഹ്യ പ്രവർത്തകനും FITU മണ്ഡലം കൺവീനറുമായ സലീം മേലേടത്തിനെ വെൽഫെയർ പാർട്ടി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു.
കോഴിക്കോട് സിറ്റിയിൽ ഓട്ടോ ഓടിക്കുന്ന ഇദ്ദേഹത്തിന്റെ ഓട്ടോയിൽ കോട്ടൂളിയിൽ നിന്നും കയറിയ സ്ത്രീയും കുട്ടിയും ബാഗ് മറന്ന് വെക്കുകയായിരുന്നു. ജില്ലാ പ്രസിഡണ്ട് അസ് ലം ചെറുവാടി പൊന്നാട അണിയിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിമാരായ ജയപ്രകാശൻ മടവൂർ, ഇ.പി. അൻവർ സാദത്ത്, മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ്, സെക്രട്ടറി സി.പി. സുമയ്യ,ഫ്രറ്റെർണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം, എസ്.പി. മധുസൂദനൻ നായർ, ഉമ്മർ മാസ്റ്റർ, പി.കെ. ബിന്ദു, എം.പി. ഫാസിൽ, എൻ. ദാനിഷ് എന്നിവർ സംബന്ധിച്ചു.
