കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങൾ ഗ്രീൻ പ്രോട്ടോകോളിലേക്ക്.. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങൾ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് വേണ്ടി വിദ്യാലയ മേധാവികളുടേയും, പി ടി എ യുടേയും യോഗം ആരോ ഗ്രവിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ സൗദയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.BRC ഡ്രൈ നർനാസർ പദ്ധതി വിഷദീകരിച്ചു. ശുചിത്യംകുട്ടിക്കളിലൂടെ. സ്കൂളുകളിലെ അജൈവ മാലിന്യം ശേഖരിച്ച് വെക്കുവാൻ സംവിധാനം ഏർപെടുതുവാനും ക്ലീൻ കേരള ഏജൻസിക്ക് കൈമാറുവാനും തീരുമാനിച്ചു. കൂടാതെ വിഷ രഹിത പച്ചക്കറി തോട്ടം, ജൈവ വൈവിധ്യ ഉദ്യാനങ്ങൾ, വെയ്സ്റ്റ് ബിൻ സ്ഥാപിക്കുക, സ്റ്റീൽ പ്ലൈറ്റ് ഗ്ലാസ് എന്നിവയിലേക്ക് മാറുക തുടങ്ങിയവയാണ് ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയിൽ കൂടി ലക്ഷ്യമിടുന്നത്.പരിപാടിയിൽ വൈസ് പ്രസിഡൻറ് കെ.പി കോയ, വികസന ചെയർപേഴ്സൺ ആസിഫ, ക്ഷേമകാര്യ ചെയർമാൻ ഹിതേഷ് കുമാർ, മെമ്പർമാരായഎം.വി ബൈജു, വിനോദ് പടനിലം,സുനിത കുറുമണ്ണിൽ, ഷീജ, ഷം ജിത്ത്, ഷമീന വെള്ളക്കാട്ട്, ടി.കെ സീനത്ത്, എ കെ ഷൗക്കത്ത് ,ശ്രീബ, അസ് ബിജ,തുടങ്ങിയവർ സംസാരിച്ചു.എച്ച്.എം സിദ്ദീഖ് മാസ്റ്റ്ർ സ്വാഗതവും, BRC കോഡിനേറ്റർ ബഷീർ നന്ദിയും പറഞ്ഞു.
