തണ്ണീർതടത്തിൽ മണ്ണും മാലിന്യവും നിക്ഷേപിക്കുന്നതിൽ പരാതി admin, July 28, 2019July 28, 2019 കുന്ദമംഗലം: ഐഐഎം ഗെയിറ്റിന് സമീപത്തെ പടിവെട്ടം നിലമെന്ന തണ്ണീർതടം പ്രദേശത്ത് സ്വകാര്യവ്യക്തി മണ്ണും മാലിന്യവും നിക്ഷേപിക്കുന്നതിൽ പരാതി. സാമൂഹ്യപ്രവർത്തകനായ കണിയാത്ത് ബാബുവാണ് ഇത് സംബന്ധിച്ച പരാതി ജില്ലാ കലക്ടർക്കും വില്ലേജ് ഓഫീസർക്കും നൽകിയിരിക്കുന്നത്. നേരത്തെ ഈ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ട് വന്ന് തള്ളാറുണ്ടായിരുന്നു. ഇതിനെതിരെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിനും ആരോഗ്യവകുപ്പിനും പരാതി നൽകിയിരുന്നു. അതിനിടയിലാണ് ലോഡ് കണക്കിന് കെട്ടിടം പൊളിച്ചതിന്റെ മാലിന്യങ്ങളും മണ്ണും നിക്ഷേപിച്ച് തണ്ണീർ തടം പ്രദേശം നികത്തുവാൻശ്രമിക്കുന്നത്. എത്രയും പെട്ടെന്ന് പ്രസ്തുത സ്ഥലത്ത് നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാണ് ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്. നാട്ടു വാർത്ത