കുന്ദമംഗലം :എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവ് പതിമംഗലം പൊന്നകം സുലൈമാൻ ഹാജി നഗറിൽ ഇന്ന് (വെളളി’) വൈകിട്ട് നാല് മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കും.വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സ്വാഗതസംഘം ചെയർമാൻ ഉസ്മാൻ സഖാഫി പതിമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും .എം ടി ശിഹാബുദ്ധീൻ സഖാഫി മലയമ്മ സന്ദേശ പ്രഭാഷണം നടത്തും.അബ്ദുറഹ്മാൻ മാസ്റ്റർ വെള്ളിപറമ്പ്, ഇബ്രാഹീം സഖാഫി താത്തൂർ,ശരീഫ് സഖാഫി താത്തൂർ, .ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ ശൗക്കത്തലി, വിനോദ് പടനിലം, വിവിധ കക്ഷി നേതാക്കളായ ജൗഹർ, കെ സി രാജൻ എന്നിവർ സംബന്ധിക്കും. തുടർന്ന് എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സായാഹ്നം നടക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഡിവിഷൻ സാഹിത്യോത്സവിൽ എട്ട് സെക്ടറുകളിൽ നിന്നും ഏഴ് ക്യാമ്പസുകളിൽ നിന്നുമായി ആയിരത്തോളം മത്സരാർത്ഥികൾ മാറ്റുരക്കും.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സംഗമം സയ്യിദ് ജാബിർ ഹുസൈൻ സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ല പ്രസിഡൻറ് ടി കെ അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്യും. അബ്ദുൽ കലാം മാസ്റ്റർ മാവൂർ അനുമോദന പ്രഭാഷണം നടത്തും അലവി സഖാഫി കായലം,
ജാബിർ നെരോത്ത്,
ബീരാൻ മുസ്ലിയാർ പെരുവയൽ, ഫള്ലുറഹ്മാൻ അഹ്സനി, ഹുസൈൻ അഹ്സനി കാക്കേരി, അബ്റുഹ്മാൻ സഖാഫി, റഫീഖ് പിലാശ്ശേരി,
സിറാജ് ചെറുവാടി, അബ്ദുറഊഫ് സഖാഫി ഊർക്കടവ്, പികെ ഫിറോസ് തുടങ്ങിയവർ സംബന്ധിക്കും