വനിത സ്വയം തൊഴിൽ: നടപടികൾ കൂടുതൽ ലളിതമാക്കണം admin, July 25, 2019July 25, 2019 കുന്ദമംഗലം: വനിതകൾക്ക് സ്വയം തൊഴിൽ തുടങ്ങാനുള്ള നടപടികൾ സർക്കാർ കൂടുതൽ ലളിതമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം മണ്ഡലം വനിത വിംഗ് കമ്മറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു. വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കുന്നമംഗലം മണ്ഡലം പ്രസിഡന്റ് നിമ്മി സജി അദ്ധ്യക്ഷത വഹിച്ചു, പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് സൗമിനി മോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറി വിജയലക്ഷ്മി നമ്പ്യാർ, ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ബാപ്പു ഹാജി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ജനറൽ സെക്രട്ടറി വൽസമ്മ, സുമതി കാരന്തൂർ ,സീത മാവൂർ ,ബീന പാലാഴി, സദേന്ദ്രനാഥ്, നാസർ മാവൂർ എന്നിവർ സംസാരിച്ചു. Caption:വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു നാട്ടു വാർത്ത