Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

കളരികണ്ടിയിൽ വാടക വീട്ടിൽ പോലീസ് റെയ്ഡ് 12 ലക്ഷം കള്ളനോട്ട് മിഷ്യൻ സഹിതം പിടികൂടി

admin, July 25, 2019July 26, 2019

കുന്ദമംഗലം: കളരി കണ്ടിയിലെ ഫെയ്സ് സ്ക്കൂളിനടുത്ത് വാടക വീട്ടിൽ നിന്നും പന്ത്രണ്ട് ലക്ഷത്തിലധികം വരുന്ന കള്ളനോട്ടുകളും വിവിധ തരത്തിലുള്ള അച്ചടി മിഷ്യനുകളും പോലീസ് കണ്ടെടുത്തു തിരുവനന്തപുരം ആറ്റിങ്ങലിൽ വെച്ച് 2 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ട് സഹിതം പിടികൂടിയവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് കളരി കണ്ടിഷെമീറിന്റെ വീട്ടിൽ റെയ്ഡിന് എത്തിയത് വ്യാഴാഴ്ച ഉച്ചയോടെ പോലീസ് സർക്കിൾ ഇൻസ്പെക്ടർ മൂസ വള്ളിക്കാടിന്റെയും സബ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെയും നേതൃത്വത്തിൽ പോലീസ് എത്തുമ്പോൾ വീട്ടിൽ ഭാര്യയും ഉമ്മയും ചെറിയ കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ മൂന്ന് മാസമായി ഇവർ ഇവിടെ താമസമാക്കിയിട്ട് 2000, 500, 200, 100 നോട്ടുകൾ അച്ചടിച്ച് ഷെമീറിന്റെ റൂമിൽ പൂട്ടിയ നിലയിൽ ആയിരുന്നു കണ്ടെടുത്തത് ഷെമീറിനെ കണ്ടു കിട്ടിയിട്ടില്ല എന്നാൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നു കുന്നമംഗലം ചാത്തങ്കാവ് സ്വദേശിയാണ് സമാന രീതിയിൽ ഫറോക്കിലും റെയ്ഡ് നടത്തി റഷീദിന്റെ വീട്ടിൽ നിന്നും 7 ലക്ഷത്തോളം വരുന്ന കള്ളനോട്ട് പോലീസ് കണ്ടെടുത്തിട്ടുണ്ട്

കേരളം

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Terms and Conditions

©2026 M News | WordPress Theme by SuperbThemes