കുന്ദമംഗലം :നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനം സെപ്റ്റംബർ 20-23 സ്വാഗതസംഘം ഓഫീസ് തുറന്നു കുന്ദമംഗലം:’നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക ‘കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗിന്റെ ചതുർ ദിന സമ്മേളനം സെപ്റ്റംബർ 20, 21, 22, 23 തീയ്യതികളിലായി കുന്ദമംഗലത് വെച്ച് നടക്കും. സമ്മേളന വിജയത്തിനായി കുന്ദമംഗലത് ആരംഭിക്കുന്ന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലർ കെ അബൂബക്കർ മൗലവി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ മൂസ്സ മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം ബാബുമോൻ സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട, ട്രഷറർ എൻ പി ഹംസ മാസ്റ്റർ, ഒ ഉസൈൻ, അരിയിൽ മൊയ്‌തീൻ ഹാജി, എം സി സൈനുദ്ധീൻ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കെ എം എ റഷീദ്, എ കെ ഷൗക്കത്തലി,നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഒ എം നൗഷാദ്,ട്രഷറർ കെ ജാഫർ സാദിഖ്, ഭാരവാഹികളായ ഹക്കീം മാസ്റ്റർ കള്ളൻതോട്, ശംസുദ്ധീൻ പി, ഐ സൽമാൻ, സലീം കുറ്റിക്കാട്ടൂർ, നൗഷാദ് പുത്തൂർ മഠം, കുഞ്ഞിമരക്കാർ മലയമ്മ, ഒ സലീം, ഉനൈസ് പെരുവയൽ,എൻ സദഖത്തുള്ള,പി പി എ ഖാദർ മാസ്റ്റർ, എൻ എം യൂസുഫ്, യു എ ഗഫൂർ, അബ്ദുള്ള നിസാർ, ടി പി എം സാദിഖ്, ഒ പി ശരീഫ്, അൻസാർ പെരുവയൽ,സിഎം മുആദ് , റിന്ഷാദ്, കെ കെ ഷമീൽ, ഹബീബ് ചെറൂപ്പ, എം.വി.ബൈജു, അഷ്‌റഫ് സംബന്ധിച്ചു