കുന്ദമംഗലം: വർഷങ്ങളായി വിവിധ കാരണത്താൽ തീർപ്പാക്കാതേ തടഞ്ഞുവെച്ച 68 ഓളം വരുന്ന പരാതികൾക്ക് പരിഹാരമേകി അദാലത്ത് അവസാനിച്ചു ഡേറ്റാ ബാങ്കിൽ ഉൾപെട്ട സ്ഥലത്ത് വീടുകളും കെട്ടിടങ്ങളും നിർമ്മിച്ച് നമ്പർ കിട്ടാതേ വിഷമിക്കുന്ന ആളുകൾ ഇനി നാളെ ജില്ലാ കലക്ടർ കോഴിക്കോട് ടൗൺ ഹാളിൽ നടത്തുന്ന മെഗാ അദാലത്തിൽ ചെല്ലണം. കുന്ദമംഗലം ടൗണിലും പരിസരത്തുമായി ഡാറ്റാ ബാങ്കിൽ പെട്ട സ്ഥലത്ത് ഷോപ്പിംഗ് റൂം ഹൈsക് വീടുകൾ നിർമ്മിച്ച ചില വിരുത മാർ നമ്പർ കിട്ടാതേയാണോ നിർമ്മാണം പൂർത്തീകരിച്ചത് എന്നും ജനം ചോദിക്കുന്നു ഇവർക്ക് ഈ ഡാറ്റാബാങ്ക് ബാധകമല്ലേ എന്തിനെറെ വീട്, ബിൽഡിംഗ് നിർമ്മാണത്തിനായി താൽക്കാലിക പെർമിറ്റിനായി അപേക്ഷിക്കുന്നവർക്ക് പെർമിഷൻ നൽകുന്ന ഉദ്യോഗസ്ഥൻമാർ ഈ സമയത്ത് ഈ സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപെട്ടതാണോ എന്ന് നോക്കി തിരിച്ച് അയക്കുകയാണങ്കിൽ ഇവിടെ ഇത്തരം സ്ഥലത്ത് കെട്ടിടവും വീടും വരുമോ എന്നും ഇതല്ലാം കാണുന്ന ചിലർ ചോദിക്കുന്നേ
