കുന്ദമംഗലം പഞ്ചയത്തിൽ ഹരിത കേരളം പച്ചത്തുരുത്ത് ശിൽപശാല രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു.ആരോ ഗ്രവിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ സൗദയുടെ അദ്ധ്യക്ഷ്തയിൽ നടന്ന പരിപാടിയിൽ ഇ.പിരത്നാകരൻ (ഹരിത കേരളം റിസോഴ്സ് പേഴ്സൺ) ക്ലാസെടുത്തു.പച്ച തുരുത്ത് നിർമ്മാണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, പരിപാലനത്തെ കുറിച്ചും വിസതീകരിച്ചു. പഞ്ചായത്തിൽ പച്ച തുരുത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ സന്തർഷിക്കുന്നതിനും, സംഘാടക സമിതി രൂപികരിക്കുന്നതിനും തീരുമാനിച്ചു.വികസന ചെയർപേഴ്സൺ ആസിഫ, ക്ഷേമകാര്യ ചെയർമാൻ ടി കെ ഹിതേഷ് കുമാർ, മറ്റു ജനപ്രതിനിധികൾ, റസിഡൻസ് പ്രതിനിധി ക്കൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് ഓവർസിയർ, കൃഷി ഓഫീസർ ‘ ആസൂത്രണ സമിതി ഹരിദാസൻ , ജൈവ വൈവിധ്യം വർകിംങ്ങ് ഗ്രൂപ്പ് സമിതി അംഗങ്ങൾ സംസാരിച്ചു.വി എം സി പ്രതിനിധി അൻഫാസ് സ്വാഗതവും ഹരിതകേരളാ മിഷൻ യങ്ങ് പ്രൊഫഷണൽ സിനി പി എം നന്ദിയും പറഞ്ഞു .