കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ ബിൽഡിംഗ് പെർമിറ്റ്, കെട്ടിട നമ്പർ, ജമ മാറ്റം എന്നിവ ലഭിക്കാൻ വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടും വിവിധ കാരണങ്ങളാൽ വൈകിയതിൻമേൽ തീരുമാനമെടുക്കാൻ ഗ്രാമപഞ്ചായത്ത് 16, 18 തിയ്യതികളിൽ വെച്ച അദാലത്തിലെ ആദ്യ ദിനമായ ഇന്നലെ അപേക്ഷകർ കുറവ്. എത്തിയവരിൽ പകുതിയും തീർപ്പാക്കി’ അദാലത്തിൽ ശരിയാകത്തവർക്ക് 20 ന് കോഴിക്കോട് ടൗൺ ഹാളിൽ ജില്ലാ കലക്ടർ നടത്തുന്ന മെഗാ അദാലത്തിൽ പങ്കെടുക്കാം അദാലത്തിൽ എത്തിയ പൈങ്ങോട്ട് പുറം അശ്റഫിനും, പടനിലം സ്വദേശി വിലാസിനിയും അഞ്ച് വർഷത്തിലധികമായി വീട് ഉണ്ടാക്കിയിട്ട് എന്നാൽ ഇതുവരെ നമ്പർ നൽകിയിട്ടില്ല . ഡാറ്റാബാങ്ക് ലിസ്റ്റിൽ ( തണ്ണീർതടം) ഇവരുടെ സ്ഥലം പെടുമെത്ര ഇത്തരത്തിൽ നമ്പർ ലഭിക്കാത്ത മിക്ക അപേക്ഷകരും ഡാറ്റാ ബാങ്കിൽ പെടുന്നു എന്ന് കാണിച്ച് ആണ് അപേക്ഷ തള്ളുന്നതും ഈ നിയമമാണ് പൊളിച്ച് എഴുതേണ്ടതെന്നും വർഷങ്ങളായി വീട് വെച്ച് താമസിക്കുന്ന ഭൂമി ഡാറ്റാബാങ്ക് ലിസ്റ്റിൽ ഉണ്ട് എന്ന് കാണിച്ച് നമ്പർ തരാതിരിക്കുന്നത് ശരിയല്ലെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾ അടക്കം പറയുന്നു അദാലത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, സിക്രട്ടറി ആബിദ, വൈ. പ്രസിഡണ്ട് കെ.പി.കോയ, ആസിഫ റഷീദ് ,മെമ്പർമാരായ വിനോദ് പടനിലം, ലീന വാസുദേവൻ, എം.വി.ബൈജു, ഷമീന വെള്ളക്കാട്ട്, ഉദ്യോഗസ്ഥൻമാരായ മുഹമ്മദ് മുഖ്ദാർ , സോമൻ, മോഹൻദാസ്, ധന്യ,
തുടങ്ങിയവർ പങ്കെടുത്തു അദാലത്ത് നാളെയും കൂടി ഉണ്ടാകും ഫോട്ടോ: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ നടന്ന അദാലത്ത്