എൽ.ഡി.എഫ് സർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയുള്ള താക്കീതാണ് ലോക്സഭ തിരഞ്ഞെടുപ്പ് വിജയം എം.എ റസാഖ് മാസ്റ്റർ കുന്ദമംഗലം: എൽ.ഡി.എഫ് സർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയുള്ള കേരള ജനതയുടെ ശക്തമായ താക്കീതായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പ് ഫലമെന്ന് ജില്ലാ യു.ഡി.എഫ് കൺവീനർ എം.എ റസാഖ് മാസ്റ്റർ പറഞ്ഞു കുന്ദമംഗലം പുതിയ ബസ്റ്റാന്റ് പരിസരത്ത് ഇടത് സർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റസാഖ് മാസ്റ്റർ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സമൂഹം ഇവരെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്നും മാസ്റ്റർ പറഞ്ഞു യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു കൺവീനർ ഒ.ഉസ്സയിൻ, പി.മൊയ്തീൻ മാസ്റ്റർ, ഖാലിദ് കിളിമുണ്ട, അരിയിൽ മൊയ്തീൻ ഹാജി, ഭക് തോത്തമൻ ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, എ.കെ.ഷൗക്കത്തലി, അരിയിൽ അലവി, ഇടക്കുനി അബ്ദുറഹിമാൻ, വിനോദ് പടനിലം, കെ.പി.കോയ, സംജിത്ത്, സി.അബ്ദുൽ ഗഫൂർ, എം.ബാബുമോൻ, ഒ.സലീം, എൻ.എം യൂസുഫ്, ടി.കെ.സീനത്ത്, കണിയാറക്കൽ മൊയ്തീൻകോയ സംസാരിച്ചു