കുന്ദമംഗലം: നാല് പതിറ്റാണ്ട് കാലം വോളിബോള്‍ രംഗത്ത് കരുത്തുറ്റ പ്രകടനങ്ങള്‍ കാഴ്ച വെക്കുകയും ദേശീയ അന്തര്‍ ദേശീയ തലത്തില്‍ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്ത കുന്ദമംഗലത്തിന്റെ അഭിമാനമായ കാരന്തൂര്‍ പാറ്റേണ്‍ സ്പോര്‍ട്സ് ക്ലബിലെ യൂസുഫിനെ നാട്ടുകാര്‍ ഉജ്വല സ്വീകരണം നല്‍കി. . പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്തിന് ശേഷം പൂര്‍ണമായും വോളിബോളിന് വേണ്ടി ചിലവഴിക്കുന്നതിന് പ്രോത്സാഹനമായും കഴിഞ്ഞ കാലത്തെ മികവുറ്റ പ്രകടനങ്ങള്‍ മുന്‍ നിര്‍ത്തിക്കൊണ്ട് നാട്ടുകാര്‍ നല്‍കിയ ആദരത്തില്‍ പാറ്റേണ്‍ ക്ലബ്ബിലെ കുട്ടികളും പ്രമുഖരും നാട്ടുകാരും ചേര്‍ന്ന് വീട്ടില്‍ നിന്ന് ബാന്റ് വാദ്യ താളമേളങ്ങളുടെ അകമ്പടിയോട്കൂടി ഗ്രൗണ്ടിലേക്ക് ആനയിച്ചു. പാറ്റേണ്‍ ഗ്രൗണ്ടില്‍ നടന്ന പൊതു ചടങ്ങ് പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ പി.എൻ ശശി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മുൻ ഐജി ജോസ് ജോര്‍ജ്ജ്, മുന്‍ മേയര്‍ ഒ. രാജഗോപാല്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മത്തായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വിനോദ് പടനിലം, ടി കെ സീനത്ത്, പടാളിയില്‍ ബഷീര്‍, ഖാലിദ് കിളിമുണ്ട കുന്ദമംഗലം ഡവലപ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് കെ.പി വസന്തരാജ്,
. എം ബാബുമോന്‍, മഹല്ല് പ്രസിഡണ്ട് എന്‍ ബീരാന്‍ ഹാജി, ബാബു നെല്ലൂളി, ഒ. ഹുസ്സൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.മൂസ ഹാജി ഉപഹാര സമര്‍പ്പണം നടത്തി. പി. ഹസ്സൻ ഹാജി സ്വാഗതവുംകണിയാറക്കല്‍ മൊയ്തീൻ കോയ നന്ദി പറഞ്ഞു. ഫോട്ടോ: കേരള പോലീസിന്റെ മിന്നും വോളിതാരമായ യുസുഫ് കാരന്തൂതൂരിന് ജന്മനാട്ടിൽ നൽകിയ സ്വീകരണം മുൻ ഐജിി ജോസ് ജോർജ് ഷാളണിയിച്ച് അഭിനന്ദിക്കുന്നു