കുന്ദമംഗലം: സഹകാര്യ മാസിക ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ബെസ്റ്റ് സി ഇ ഒ സ്പെഷ്യല്‍ ജൂറി പുരസ്‌കാരം കാരന്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ദിനേഷ് കാരന്തൂരിന് ലഭിച്ചു. സഹകരണ മേഖലയില്‍ അദ്ദേഹം ചെയ്ത നിരവധി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് പുരസ്‌കാരം. സ്വന്തം സ്ഥാപന വളര്‍ച്ചയ്ക്കൊപ്പം ഈ മേഖലയില്‍ തന്റെ സ്വന്തം പ്രയത്നത്താല്‍ നേടിയെടുത്ത നിരവധി കാര്യങ്ങളുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് സ്‌കീം കേരളത്തിലെ സഹകരണ ജീവനക്കാര്‍ക്ക് മുഴുവന്‍ നടപ്പിലാക്കുന്നതിന് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചത് ഇദ്ദേഹമായിരുന്നു. അറിയാത്തതിന്റെ പേരില്‍ വായ്പക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യം നഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനും കോപ്പി വായ്പക്കാര്‍ക്ക് നല്‍കുന്നതിനും രജിസ്ട്രാര്‍ ഉത്തരവിറക്കിയതും ഇദ്ദേഹത്തിന്റെ ശ്രമഫലമാണ്. ബാങ്കിനെ ക്ലാസ് വണ്‍ സ്പെഷല്‍ ഗ്രേഡ്, എ ഗ്രേഡ് ബാങ്കായി ഉയര്‍ത്തുന്നതിനും മുഖ്യ പങ്ക് വഹിച്ചു. കേരളത്തിലാദ്യമായി സഹകരണ മേഖലയില്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറിന് അംഗീകാരം കിട്ടിയത് ഇദ്ദേഹത്തിന്റെ ബാങ്കിനാണ്. സഹകരണ ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ, ആവശ്യപ്പെട്ടും, ക്ഷേപ പെന്‍ഷന്‍ നല്‍കുന്നതിന് സഹകരണ ബാങ്കുകള്‍ തയ്യാറാണെന്ന് ആദ്യമായി ആവശ്യപ്പെട്ടതും അന്നത്തെ മന്ത്രി എ സി മൊയ്തീന് കത്തയച്ചതും ഇദ്ദേഹമാണ്. ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നേടിയെടുത്തതും ദിനേഷാണ്. സഹകരണ ജീവനക്കാര്‍ക്കും, ഭരണ സമിതി അംഗങ്ങള്‍ക്കും അതുപോലെ സര്‍വ്വീസ് സംബന്ധമായ കാര്യങ്ങള്‍ക്കും സഹകരണത്തെപറ്റി ക്ലാസെടുക്കുകയും സ്ഥിരമായി സര്‍വ്വീസ് സംബന്ധമായും സ്ഥാപന സംബന്ധമായും മറുപടി നല്‍കുന്ന പംക്തികളും ഇദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. സഹകരണ വാരാഘോഷം, സഹകരണ കോണ്‍ഗ്രസ്സ്, അന്തര്‍ദേശീയ സഹകരണ ദിനം പരിസ്ഥിതി ദിനം തുടങ്ങി സഹകരണ മേഖലയിലെ വിശേഷ പരിപാടികള്‍ക്കെല്ലാം കവിതയിലൂടെ പ്രചരണം നടത്തി വരുന്നു. കൂടാതെ ലേഖനം ഡോക്യുമെന്ററി, സീരിയലുകള്‍ക്ക് പാട്ടെഴുതുകയും ചെയ്യുന്നു.
മാതൃഭൂമി സ്റ്റിഡിസര്‍ക്കിളിന്റെ കവിതാ ക്യാമ്പില്‍ ബെസ്റ്റ് കേമ്പറായും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു