കുന്ദമംഗലം: തങ്ങൾ നേടിയെടുക്കുന്ന വിദ്യാഭ്യാസ നേട്ടങ്ങൾ കാലാനുസൃതമായി സമൂഹത്തിന് ഉപയോഗിക്കാൻ കഴിയുന്നതായിരിക്കണമെന്ന് മുൻ മന്ത്രി വി.സി.കബീർ. നേട്ടങ്ങൾ വ്യക്തിഗതമാണെ ങ്കിലും സമൂഹത്തിന്റെ കരുതലും സമ്പത്തും അതിന്റെ പിന്നിലുണ്ടെന്ന കാര്യം മറക്കാവുന്നതല്ല. കുന്ദമംഗലം മണ്ഡലം 10-ാം ബൂത്ത് കോൺഗ്രസ് കമ്മറ്റി വിദ്യാഭ്യാസ സമ്മേളനവും അവാർഡ് വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് നിർവ്വാഹക സമിതി അംഗം കോണിക്കൽ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
പ്രദേശത്ത് നിന്ന് എംബിബിഎസ് നേടിയ സി.അശ്വിൻ ശിവദാസിനും എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുമുള്ള വിദ്യാഭ്യാസ അവാർഡുകൾ വി.സി.കബീർ വിതരണം ചെയ്തു.
കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, ജനറൽ സെക്രട്ടറി എ.ഹരിദാസൻ, വാർഡ് മെമ്പർ എം. ബാബുമോൻ, നൗഷാദ് തെക്കയിൽ, എ.രാജു, എം. അംബുജാക്ഷിയമ്മ, ത്രിപുരി പൂളോറ, പോൾ ഐ പള്ളിയാൻ, ബാബു കൊടമ്പാട്ടിൽ, എ.പി. അബ്ദുറഹിമാൻ, എ.പി. സുമ, ടി. ബിന്ദു, സുധീർ തടത്തിൽ എന്നിവർ പ്രസംഗിച്ചു.